മംഗളൂരു:കടലില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു.മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ സര്‍ജനും ബംഗളൂരു രാമനഗര്‍ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്.ഞായറാഴ്ച രാത്രി ഉള്ളാള്‍ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം സംഭവിച്ചത്.സുഹൃത്ത് പ്രദീഷ് തെന്നി കടലില്‍ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തില്‍ ആഷികും കടലില്‍ പതിച്ചു.പ്രദീഷ് പാറയില്‍ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയില്‍പെടുകയായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്നും വിമാനം പുറപ്പെട്ടതിനു പിന്നാലെ ഒരു കരിയുന്ന മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാബിന്‍ ക്രൂ പരിശോധന നടത്തുകയായിരുന്നു.വിമാനത്തില്‍ ടോയ്‌ലറ്റില്‍ നിന്നാണ് മണമനുഭവപ്പെട്ടതെന്ന് മനസിലാക്കിയ ക്രൂ ടോയ്‌ലറ്റ് ഡോറില്‍ തട്ടി , തുറക്കാനാവശ്യപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആള്‍ അറസ്റ്റിലായത്. കൊല്‍ക്കൊത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം.കെംപഗൗഡ വിമാനത്താവളത്തില്‍വെച്ച് ജി കരുണാകരന്‍ എന്നയാളാണ് അറസ്റ്റിലായത്.
പകുതി വലിച്ച ബീഡി ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും ക്രൂ പറയുന്നു. എയര്‍കാഫ്റ്റ് നിയമപ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 336 പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. വിമാനം ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രതിയെ പൊലിസിനു കൈമാറുകയായിരുന്നു.