Home Featured ബെംഗളൂരു : മെട്രോ മിത്ര ആപ്പ് നാളെ മുതൽ.

ബെംഗളൂരു : മെട്രോ മിത്ര ആപ്പ് നാളെ മുതൽ.

ബെംഗളൂരു : മെട്രോ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഓട്ടോ പിടിച്ച് യാത്രതുടരാൻ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ആവിഷ്കരിച്ച മെട്രോ മിത്ര ആപ്പ് ബുധനാഴ്ച പ്രവർത്തിച്ചു തുടങ്ങും.മെട്രോ സ്റ്റേഷനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്യൂ.ആർ. കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് ആപ്ലിക്കേഷനിൽ കയറി ഓട്ടോറിക്ഷകൾ ബുക്ക് ചെയ്തുവരുത്താം. ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നതാണ് പ്രത്യേകത.മെട്രോ സ്റ്റേഷനിൽനിന്ന് കുറഞ്ഞദൂരത്തേക്ക് ഓട്ടോ വിളിച്ചാൽ പല ഡ്രൈവർമാരും വരാൻ കൂട്ടാക്കാറില്ല.

വന്നാൽത്തന്നെ വലിയ തുക യാത്രാനിരക്കായി ഈടാക്കുന്നതും പതിവാണ്. മെട്രോ മിത്ര ഇതിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ സൗകര്യം മുൻ നിർത്തിയാണ് ഡ്രൈവർമാരുടെ യൂണിയൻ പുതിയ ആപ്ലിക്കേഷന് രൂപം നൽകിയത്.സ്റ്റേഷനുകളുടെ അഞ്ച് കിലോമീറ്റർ പരിധിയിലേക്ക് ഓട്ടോ വിളിക്കാനാണ് ആപ്ലിക്കേഷൻ വഴി കഴിയുക. ലക്ഷ്യസ്ഥാനത്തേക്കുള്ള മീറ്റർ നിരക്കിന് പുറമെ ആപ്ലിക്കേഷന്റെ സർവീസ് ചാർജായി പത്ത് നൽകിയാൽ മതി. പ്രധാന സ്ഥലങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ഓട്ടോ വിളിക്കാനുള്ള സൗകര്യം അടുത്തഘട്ടമായി ആപ്ലിക്കേഷനിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതായി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

മെട്രോ മിത്ര ഉപയോഗിക്കുന്നത്ഇങ്ങനെ:മെട്രോ സ്റ്റേഷനുപുറത്തുള്ള മെട്രോ മിത്ര ക്യൂ.ആർ.കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്യുക. അപ്പോൾ അഞ്ച് കിലോമീറ്റർ പരിധിയിലെപ്രധാനസ്ഥലങ്ങൾ കാണിച്ചുകൊണ്ടുളള ലിങ്ക് വരും. ഇതിൽനിന്ന് പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുക. അപ്പോൾ യാത്ര ബുക്ക് ചെയ്യാനായി പാസ് വേഡ് മൊബൈൽ ഫോണിലെത്തും. ഇതുപയോഗിച്ച് യാത്ര ബുക്ക് ചെയ്യുക. ആപ്ലിക്കേഷൻ മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന ഡ്രൈവർക്ക് ബുക്കിങ്ങിന്റെ സന്ദേശം ലഭിക്കും. ഇതുപ്രകാരം ഓട്ടോറിക്ഷയെത്തും.

സച്ചിന്‍ സാവന്തും നവ്യ നായരും തമ്മില്‍ ഡേറ്റിംഗില്‍ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്‍ശനത്തിനല്ലെന്ന് കുറ്റപത്രം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്.സച്ചിൻ സാവന്തും നവ്യാ നായരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.എന്നാല്‍, നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.

നവ്യാ നായര്‍ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണം സമ്മാനമായി നല്‍കിയതായും ഇഡി പറയുന്നു. നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മില്‍ ചില സാമ്ബത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായും സാവന്തിന്‍റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group