Home Featured കര്‍ണാടകയില്‍ ഓപറേഷൻ താമര നടപ്പിലാക്കുമെന്ന് ഈശ്വരപ്പ; 2024ന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് ഉണ്ടാകില്ല.

കര്‍ണാടകയില്‍ ഓപറേഷൻ താമര നടപ്പിലാക്കുമെന്ന് ഈശ്വരപ്പ; 2024ന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് ഉണ്ടാകില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാൻ ഓപറേഷൻ താമര നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ.കോണ്‍ഗ്രസിന് രാജ്യത്ത് ഭാവിയില്ലെന്നും 2024 തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ബി.ജെ.പിയിലെ പകുതിയോളം എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഇതുവരെ ഒരു എം.എല്‍.എ പോലും പക്ഷേ പാര്‍ട്ടിയിലേക്ക് പോയിട്ടില്ല. കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഒരു എം.എല്‍.എയെ എങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുപോകൂയെന്നും ഈശ്വരപ്പ പറഞ്ഞു. ജൂണില്‍ സമാന രീതിയില്‍ വിവാദപരാമര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തിയിരുന്നു. പള്ളികള്‍ പൊളിച്ച്‌ ക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഈ വര്‍ഷം ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം തന്‍റെ രാജി പ്രഖ്യാപിച്ചത്.

സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം; പോൽ ആപ്പ് സേവനം വിവരിച്ച് കേരള പൊലീസ്

ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്‌റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയുമെന്നും കേരള പൊലീസ് അറിയിച്ചു.

പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവിധം കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. *കുറിപ്പ്:* പോലീസിൽ പരാതി നൽകാം, പോൽ ആപ്പിലൂടെ നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം കേരള പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻https://play.google.com/store/apps/details?id=com.keralapolice

You may also like

error: Content is protected !!
Join Our WhatsApp Group