Home Featured ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്‌ഫോടനം; ജലാറ്റിൻ സ്റ്റിക്കുകളും ഡൈനാമൈറ്റും പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു

ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്‌ഫോടനം; ജലാറ്റിൻ സ്റ്റിക്കുകളും ഡൈനാമൈറ്റും പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു

by admin

ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ഉഗ്രസ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ക്വാറിയിൽ നിർത്തിയിട്ടിരുന്ന ലോറിയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റ ശക്തിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരെല്ലാം ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള; തോക്ക് ചൂണ്ടി ഏഴുകോടിയുടെ സ്വര്‍ണം കവര്‍ന്നു

ശിവമോദ ജില്ലയിലെ ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപം നിർത്തിയിട്ട ട്രക്കിലെ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ക്വാറിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന.

ബംഗളൂരൂവിൽ ടെക്കിയായ യുവാവിന്റെ മരണത്തിന് പിന്നിൽ പിതാവിന്റെ ഞെട്ടിക്കുന്ന ക്രൂരത ;മൂന്ന് ലക്ഷം ക്വട്ടേഷൻ നൽകി; വെട്ടിനുറുക്കി ചാക്കിലാക്കി ഉപേക്ഷിച്ചു;

ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവിൽ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ മരണ സംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ഈ 5 ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുത്; നിര്‍ദേശം

സ്‌ഫോടനം കാരണം ഭൂചലനത്തിന് സമാനമായ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂന്ന് ജില്ലകളിൽ അനുഭവപ്പെട്ടെന്ന് ജനങ്ങൾ പറയുന്നു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group