ബെംഗളൂരു: ഭക്ഷണം കഴിക്കാൻ വന്നവര്‍ക്ക് മട്ടന് പകരം ബീഫ് വിഭവം നല്‍കിയതിന് രണ്ട് ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍.കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം.ഇവിടുത്തെ എവറസ്റ്റ് ഹോട്ടല്‍ ഉടമ ലത്തീഫ്, ബെംഗളൂരു ഹോട്ടല്‍ ഉടമ ശിവരാജ് എന്നിവരെയാണ് ചിക്കമംഗളൂരു സിറ്റി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരു സിറ്റിയിലെ പ്രശസ്തമായ ഹോട്ടലുകളാണ് ഇവ. മട്ടൻ വിഭവങ്ങളെന്ന് അവകാശപ്പെട്ട് രണ്ട് ഹോട്ടലുകളും ഉപഭോക്താക്കള്‍ക്ക് വിവിധ ബീഫ് വിഭവങ്ങള്‍ വിളമ്ബിയെന്നാണ് ആരോപണം.
പരാതിക്ക് പിന്നാലെ പൊലീസ് ഹോട്ടലുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. മറ്റൊരു കേസില്‍ ചിക്കമംഗളൂരുവിലെ ന്യാമത്ത് ഹോട്ടലില്‍ അനധികൃതമായി സൂക്ഷിച്ച 20 കിലോ ബീഫ് പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ഹോട്ടല്‍ ഉടമ ഇര്‍ഷാദ് അഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ; ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യേക കോടതി
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യക കോടതി നിര്‍ദ്ദേശം.ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ ജാമ്യഹര്‍ജി കേള്‍ക്കാം എന്നും ജഡ്ജി വ്യക്തമാക്കി. മന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറിയ നിലപാടാണ് ചെന്നൈയിലെ രണ്ടു കോടതികള്‍ സ്വീകരിച്ചത്. ചെന്നൈ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി എസ്. അല്ലിയും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി രവിയുമാണ് ഹര്‍ജി കേള്‍ക്കാൻ വിസമ്മതിച്ചത്. മന്ത്രിയോട് ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക കോടതി നിര്‍ദേശിച്ചു. ജാമ്യഹര്‍ജി പരിഗണിക്കാൻ പ്രത്യേക കോടതിക്ക് അധികാരം ഉണ്ടോയെന്നു ഹൈക്കോടതി വ്യക്തമാക്കട്ടെ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്തയും ഈ മാസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇഡി വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍വെച്ച് അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാര്‍ത്തകുറിപ്പ് പുറത്തിറക്കി.നേരത്തെ സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ ശേഷമാണ്.
ശനിയാഴ്ച സെന്തില്‍ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 3000- ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2011 മുതല്‍ 2015 വരെ ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു സെന്തില്‍ ബാലാജി. അന്ന് ഗതാഗത മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ബാലാജിക്കെതിരെ കേസ് എടുത്തതും പിന്നീട് ഇ ഡി എറ്റെടുക്കുന്നതും. 2018-ലാണ് ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയില്‍ എത്തിയത്. 2021 -ല്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച് സ്റ്റാലിൻ മന്ത്രിസഭയില്‍ അംഗമായി. അതിന് ശേഷമാണ് ബാലാജിക്കെതിരെയുള്ള അഴിമതി കേസ് ഇഡി ഏറ്റെടുക്കുന്നത്.നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്.
കോയമ്ബത്തൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഇദ്ദേഹം. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്നും ബാലാജിയെ നീക്കാൻ സ്റ്റാലിൻ തയ്യാറായില്ല.