Home Featured നടന്മാരുടെ വിലക്ക് നീക്കി

നടന്മാരുടെ വിലക്ക് നീക്കി

by admin

നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്നു ഷെയിൻ പറഞ്ഞതോടെയുമാണ് ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍‌മ്മാതാക്കളുടെ സംഘടന മാറ്റിയത്.

ഏപ്രിലിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇവരെ സഹകരിപ്പിക്കില്ലെന്നായിരുന്നു തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group