Home Featured പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

by admin

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്ക്ക് ബെംഗളുരു വിമാനത്താവളത്തില്‍ എത്തുന്ന മോദിയെ സ്വീകരിക്കാന്‍ അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

പ്രധാനമന്ത്രി അഭിനന്ദിക്കും മുമ്ബ് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതാണ് പ്രകോപന കാരണമെന്ന് ജയറാം രമേശ് ആരോപിച്ചു.

രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി ബംഗളൂരുവിലുള്ള ചന്ദ്രയാന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനിലെത്തിയത്. ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വീക്ഷിച്ച മോദി ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി ബംഗളൂരുവില്‍ എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group