Home Featured ബെംഗളൂരു – കൊച്ചി ഇൻഡസ്ട്രിയൽ കോറിഡോർ മുന്നോട്ട്

ബെംഗളൂരു – കൊച്ചി ഇൻഡസ്ട്രിയൽ കോറിഡോർ മുന്നോട്ട്

by admin

രാജ്യത്ത് അഞ്ച് ഇൻഡ്സ്ട്രിയൽ കോറിഡോറുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച ഘട്ടത്തിലാണ് കൊച്ചി-ബെംഗളൂരു കോറിഡോറിനു വേണ്ടി സംസ്ഥാന സർക്കാർ പ്രപ്പോസൽ സമർപ്പിച്ചത്. ഈ പ്രപ്പോസൽ അംഗീകരിച്ച കേന്ദ്രം കേരളത്തിൽ രണ്ട് നോഡുകൾ വരുന്ന വിധത്തിൽ കോറിഡോർ സ്ഥാപിക്കാൻ അനുമതി നൽകി. ചെന്നൈ-ബെംഗളൂരു കോറിഡോറിനെ കേരളത്തിലേക്കു നീട്ടുകയാണ് കേന്ദ്രം ചെയ്തത്. 3600 കോടി രൂപയുടെ പദ്ധതി. കേരളം അതീവ താൽപ്പര്യത്തോടെ പദ്ധതിയെ ഏറ്റെടുത്തു. 2608 കോടി രൂപയാണ് ഈ കോറിഡോറിനു വേണ്ടി കിഫ്ബി വായ്പ അനുവദിച്ചത്. ഇതിൽ 850 കോടി രൂപ പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റിക്കായി സ്ഥലമേറ്റെടുപ്പിന് നീക്കിവെക്കും. സ്ഥലമേറ്റെടുപ്പ് കിൻഫ്രയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

എറണാകുളത്തും പാലക്കാടുമാണ് കേരളത്തിലെ രണ്ട് നോഡുകൾ. ചെന്നൈ-ബെംഗളൂരു വ്യാവസായിക കോറിഡോറുകളുടെ ഒരു തുടർച്ചയാണിതെന്നും പറയാം. സേലം, കോയമ്പത്തൂർ എന്നിവയാണ് ഈ കോറിഡോറിലെ മറ്റ് നോഡുകൾ.

You may also like

error: Content is protected !!
Join Our WhatsApp Group