ബെംഗളൂരു: ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി. ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി. പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദേശങ്ങളും അയയ്ക്കാം.18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്.
മുൻ സർക്കാരിന്റെ കാലത്ത് ആകെ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ 225 വാർഡുകൾ മതിയെന്ന് നിലവിലെ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2011 ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ പൂർണമായും ശാസ്ത്രീയമായാണ് വാർഡുകളുടെ അതിർത്തികൾ നിർണയിച്ചതെന്നാണ് നഗരവികസന വകുപ്പിന്റെവാദം. അതേസമയം, പൊതുജനങ്ങൾക്ക് ഓൺലൈനായി പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സൗകര്യം നഗരവികസനവകുപ്പ് ഒരുക്കിയിട്ടില്ല. തപാൽവഴി മാത്രമാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരമുള്ളത്.
ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങി; ഇസ്റോയെ അഭിനന്ദിച്ച് രാഷ്ട്രപതി
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ 3 പേടകത്തില്‍ നിന്ന് പ്രഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി.ഇന്നെല അര്‍ധരാത്രിയോടെയാണ് ലാൻഡറിന്റെ വാതിലുകള്‍ തുറന്നത്. തുടര്‍ന്ന് റോവര്‍ സാവകാശം ഉപരിതലത്തിലേക്ക് ഇറങ്ങി. സെക്കൻഡില്‍ ഒരു സെന്റീമീറ്റര്‍ വേഗത്തിലാണ് റോവര്‍ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത്. അശോക സ്തംഭവും ISRO-യുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. റോവര്‍ പുറത്തിറങ്ങിയ കാര്യം രാഷ്ട്രപതിയാണ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതിയുടെ ട്വീറ്റ് ഐഎസ്ആര്‍ഒ റീട്വീറ്റ് ചെയ്തിട്ടുണ്ട്.വിക്രം ലാൻഡറിനുള്ളില്‍ നിന്ന് പ്രഗ്യാൻ-റോവര്‍ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആര്‍ഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ട്വീറ്റ് ചെയ്തു.
വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം റോവറിനെ പുറത്തിറക്കിയത് ചന്ദ്രയാൻ 3യുടെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തിയതായി രാഷ്ട്രപതി പറഞ്ഞു.അടുത്ത 14 ദിവസങ്ങള്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മെഗാപിക്സലിന്റെ രണ്ട് മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്.
ഇന്നലെ വൈകീട്ട് 6.04-നാണ് ചന്ദ്രയാൻ 3 ചരിത്രം കുറിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. പൂര്‍ണമായും കമ്ബ്യൂട്ടര്‍ സംവിധാനങ്ങളുടെയും സെന്‍സറുകളുടെയും നിര്‍മിത ബുദ്ധിയുടെയും സഹായത്തോടെയായിരുന്നു ലാന്‍ഡിംഗ്.ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. 41 ദിവസത്തെ യാത്രക്ക് ശേഷമായിരുന്നു വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്.ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയുടെ നേട്ടത്തെ വിവിധ ലോക രാജ്യങ്ങള്‍ അഭിനന്ദിച്ചു.