ബംഗളുരു: ട്രോളി ബാഗില്‍ വന്യമൃഗങ്ങളെ ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്നയാള് അറസ്റ്റില്‍. ബാങ്കോക്കില്‍ നിന്നും ബംഗളുരു കെംപെഗൗഡ വിമാനത്താവളത്തില്‍ എത്തിയ ആളാണ് കസ്റ്റംസിന്റെ പിടിയിലായത്.233 വന്യമൃഗങ്ങളേയും കണ്ടെത്തി.ഓഗസ്റ്റ് 22ന് തിങ്കളാഴ്ച തായ് എയര്‍ ഏഷ്യയുടെ എഫ്.ഡി 137 വിമാനമിറങ്ങിയ യാത്രക്കാരന് ഗ്രീന്‍ ചാനലിലൂടെ എക്സിറ്റ് ഗേറ്റിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സംശയം തോന്നിയ അധികൃതര്‍ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വന്യമൃഗങ്ങളെ കണ്ടെത്തിയത്.വിമാനത്തില്‍ ക്ലെയിം ചെയ്യാത്ത ട്രോളി ബാഗില്‍ നിന്നാണ് കങ്കാരു, പെരുമ്ബാമ്ബ്, അപൂര്‍വ ഇനത്തിലുള്ള ഓന്ത്, ഇഗ്വാന, ആമ, ചീങ്കണ്ണിയുടെ കുഞ്ഞ് എന്നിങ്ങനെയുള്ള മൃഗങ്ങളെയാണ് കണ്ടെത്തിയത്.
വിദേശ ഓൺലൈൻ കമ്പനിയുടെ തട്ടിപ്പിൽ നിരവധി പേർ ഇരയായി
ചക്കരക്കൽ :വിദേശ ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവരിൽ ചക്കരക്കല്ലിലെ പാരലൽ കോളേജ് അധ്യാപകൻ മുതൽ പൊലീസുകാർ വരെ. ചക്കരക്കല്ലിലെ പ്രമുഖ ജ്വല്ലറി ഉടമക്ക് നാൽപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. വീട്ടമ്മമാർ, കച്ചവടക്കാർ, സർക്കാർ ജീവനക്കാർ, കൂലി തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്.കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നതെന്ന് പറയുന്ന എം ടി എഫ് ഇ കമ്പനി മണി ചെയിൻ മാതൃകയിലാണ് ആളുകളെ ആകർഷിച്ചത്. ഓൺലൈൻ കച്ചവടത്തിന് ആണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ചേർത്തിരുന്നത്. ആദ്യ ഘട്ടത്തിൽ വൻ ലാഭം കിട്ടിയിരുന്നു.
ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് ദിവസം 3,000 രൂപ വരെ കിട്ടി. നിരവധി ഏജന്റുമാരുമുണ്ട്. മൂന്ന് ദിവസം മുമ്പു വരെ മൊബൈൽ ആപ്പ് കൃത്യമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കമ്പനി പൂട്ടിയതായാണ് വിവരം.