Home Featured ബെംഗളൂരു: കോട്ടയം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ.

ബെംഗളൂരു: കോട്ടയം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ.

ബെംഗളൂരു: കോട്ടയം പുതുപ്പള്ളി സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി കക്കാട്ട് കാരാട്ട് വീട്ടിൽ ജീമോൻ കെ.വർഗീസാണ് (43) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഫ്രേസർ ടൗണിലെ താമസസ്ഥലത്ത് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.രണ്ടുവർഷമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു ജീമോൻ. പുലികേശി നഗർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ ബൗറിങ്ങ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: നിഷ പി. തോമസ്.മക്കൾ: അലൻ ജീമോൻ, ആൻ മരിയ.

മാട്രിമോണി’ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

മാട്രിമോണി’ സ്ഥാപനത്തിന്‍റ മറവില്‍ അവിവാഹിതരായ യുവതീയുവാക്കളുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത യുവാവ് പോലീസിന്‍റെ പിടിയിലായി.മുളവൂര്‍ ജോണ്‍പടി ഭാഗത്ത് പാറത്താഴത്ത് ഉമേഷ് മോഹനെ(22)യാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടര്‍ പി.എം. ബൈജുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയുടെ മാട്രിമോണി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് വാഴപ്പിള്ളിയിലാണ്. റോയ്, ഷാനവാസ്, മാത്യു എന്നീ പേരുകളിലാണ് യുവതീയുവാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികള്‍ നടത്തിയിരുന്നത്.

വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ അത് അവിവാഹിതരായ യുവാക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു ഇയാളുടെ രീതി. പെണ്ണുകാണല്‍ എന്ന പേര് പറഞ്ഞ് പ്രതി ഗൂഗിള്‍ പേ വഴി നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ട്. പത്രപരസ്യം നല്‍കി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍നിന്നുള്ള യുവാക്കളെക്കൊണ്ട് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും വിവാഹങ്ങളൊന്നും നടത്തിയിട്ടില്ല. പ്രതിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എസ്‌ഐ മാഹിൻ സലിം, സീനിയര്‍ സിപിഓമാരായ പി.എ. ഷിബു, ബിബില്‍ മോഹൻ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group