ബെംഗളൂരു: കർണാടകത്തിൽ ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി.) പിൻവലിക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസ നയം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും.
വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതുകൊണ്ട് പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും ഇതിനായി കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു. 2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കർണാടകം. എന്നാൽ, ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളൊന്നും ഇതിനോട് താത്പര്യം കാണിച്ചില്ല.എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തിരുന്നു.
വിവാഹ ദിവസം കാമുകന്റെ അടുത്തേയ്ക്ക് പോയ യുവതിക്ക് വന്‍ തിരിച്ചടി, കാമുകന് കൈയ്യൊഴിഞ്ഞു
വിവാഹദിവസം വീട്ടില്‍ നിന്നും ബ്യൂട്ടി പാര്‍ലറിലേക്ക് എന്ന് പറഞ്ഞിറങ്ങി മുങ്ങി വിവാഹം മുടക്കിയ തിരുവനന്തപുരത്തെ യുവതിക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്.തന്നെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കാമുകന് നിരാകരിച്ചതോടെ വര്‍ക്കല വടശേരിക്കോണം സ്വദേശിയായ യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി.ഇന്നലെ തിരുവനന്തപുരം കല്ലമ്ബലത്തെ വിവാഹ മണ്ഡപത്തിലായിരുന്നു വിവാഹം തീരുമാനിച്ചത്. എന്നാല്‍, മുഹൂര്‍ത്ത സമയമായിട്ടും പെണ്‍കുട്ടിയെ കണ്ടില്ല. ഇതോടെയാണ് പെണ്‍കുട്ടി മുങ്ങിയ കാര്യം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇരുവീട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നെങ്കിലും വലിയ പ്രശ്നമില്ലാതെ വീട്ടുകാര്‍ തീര്‍പ്പാക്കുകയായിരുന്നു.
വീടിനു അടുത്തു തന്നെയുള്ള ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വേറെ വിവാഹമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആലോചിച്ചത്. ഇന്നലെ മുടങ്ങിയ വിവാഹം തന്നെ ആറുമാസം മുന്‍പ് ആലോചിച്ച് തീരുമാനിച്ചതാണ്. എന്നാല്‍ വിവാഹ ദിവസം പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി കാമുകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കാമുകന് പെണ്‍കുട്ടിയുടെ ആവശ്യം നിരാകരിച്ചു. തത്ക്കാലം നിന്നെ വിവാഹം കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പെണ്‍കുട്ടിയോട് കാമുകന് പറഞ്ഞത്.
പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയതുമില്ല.വരനും ബന്ധുക്കളും മടങ്ങിയതോടെയാണ് വധുവിന്റെ വീട്ടുകാര്‍ കാമുകന്റെ വീടുമായി ബന്ധപ്പെട്ടത്. വിവാഹത്തലേന്നു വീട്ടിലെത്തിയ കല്യാണപെണ്‍കുട്ടി തന്നോട് രാവിലെ വിവാഹത്തിനു നേരത്തെ എത്തണമെന്നാണ് പറഞ്ഞതെന്ന് കാമുകന് പറയുന്നു. ഇതേ പെണ്‍കുട്ടിയാണ് വിവാഹദിവസം രാവിലെ മുങ്ങി കാമുകന്റെ വീട്ടിലേക്ക് പോയത്. ഇപ്പോള്‍ വധുവിന്റെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മില്‍ കല്യാണം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.