Home Featured ബിബിഎംപി ഹെഡ് ഓഫിസിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ചീഫ് എൻജിനീയർ വെന്റിലേറ്ററിൽ.

ബിബിഎംപി ഹെഡ് ഓഫിസിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ചീഫ് എൻജിനീയർ വെന്റിലേറ്ററിൽ.

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെഡ് ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലാബിലുണ്ടായ തീപിടിത്തത്തിന് ഒരാഴ്ച തികയുന്നു.ക്വാളിറ്റി കൺട്രോൾ സെല്ലിലെ ചീഫ് എഞ്ചിനീയർ ശിവകുമാർ ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രി മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ് എന്നുമാണ് റിപ്പോർട്ടുകൾ.ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഡിനും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എല്ലാവരും സുഖം പ്രാപിക്കുന്നുണ്ടെന്നും ഡോ. കൃഷ്ണപറഞ്ഞു. ശിവകുമാർ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സപ്പോർട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിക്കേറ്റ എല്ലാവരുടെയും സുഖം പ്രാപിച്ചതിന് ശേഷം സ്കിൻ ഗ്രാഫ്റ്റിംഗ് ആരംഭിക്കും.ബിബിഎംപി ഹെഡ് ഓഫീസിൽ പൊള്ളലേറ്റ എല്ലാവരെയും ഓഗസ്റ്റ് 11 ന് വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിലേക്ക് മാറ്റിയിരുന്നു.

ഇരകളിൽ ഭൂരിഭാഗവും മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്.പരിക്ക് ആഴമുള്ളതും സുഖപ്പെടാൻ സമയമെടുക്കുന്നതുമാണ്. സാധാരണ ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതിയിലേക്ക് ആരും എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ദ്രാവക രൂപത്തിലാണ് ഇവർക്ക് ഭക്ഷണം നൽകുന്നത്.

കാമുകിയെ കാണാന്‍ പുലര്‍ച്ചെ പിസയുമായെത്തി; മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കാമുകിയെ കാണാൻ പുലര്‍ച്ചെ എത്തിയ യുവാവിന് മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ദാരുണാന്ത്യം.ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷൊഹൈബ്(20) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ ബോരബണ്ഡയിലായിരുന്നു സംഭവം.പുലര്‍ച്ചെ പിസയും വാങ്ങിയാണ് ഷൊഹൈബ് കാമുകി താമസിക്കുന്ന മൂന്നുനിലകെട്ടിടത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്നതിടെ ആരുടെയോ കാലൊച്ചകള്‍ കേട്ടു.

ഇത് പെണ്‍കുട്ടിയുടെ പിതാവായിരിക്കുമെന്ന് കരുതിയ യുവാവ്, ടെറസില്‍ ഒളിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് താഴേക്ക് തെന്നിവീണതെന്നും വീഴ്ചയില്‍ വൈദ്യുതലൈനില്‍ ശരീരം തട്ടിയതായും പൊലീസ് പറഞ്ഞു.നിലത്തുവീണ് ഗുരുതരപരിക്കേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group