Home Featured നടി സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നടി സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബംഗളൂരു: കന്നട നടി സ്പന്ദന അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടന്‍ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്.കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോക്കില്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകുയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും തമ്മിലുള്ള വിവാഹം. പതിനാറാം വിവാഹവാര്‍ഷികത്തിന് പത്തൊന്‍പത് ദിവസം അവശേഷിക്കെയായിരുന്നു സ്പന്ദനയുടെ വിയോഗം. മകന്‍ ശൗര്യ.പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ല്‍ രവിചന്ദ്രന്റെ അപൂര്‍വ എന്ന സിനിമയിലൂടെയാണ് സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നത്. സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.

രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

ന്യൂഡല്ഹി> രാജ്യത്തെ 20 സര്വകലാശാലകള് വ്യാജമെന്ന് റിപ്പോര്ട്ട്. ഡല്ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്വകലാശാല വ്യാജന്മാരില് മുന്പന്തിയില് നില്കുന്ന0ത്.ഇവ യുജിസി മാനദണ്ഡങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.ഈ സര്വകലാശാലകള്ക്ക് വിദ്യാര്ഥികള്ക്കായി ഒരു തരത്തിലും ബിരുദ സര്ട്ടിഫിക്കറ്റ് നല്കാന് പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി. യുജിസി മാനദണ്ഡങ്ങളില് നിന്നും വിരുദ്ധമായി ബിരുദങ്ങള് നല്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച്‌ കൂടുതല് അന്വേഷണം നടത്തിയത്.’ഇത്തരം സര്വകലാശാലകള് നല്കുന്ന ബിരുദങ്ങള് ഉന്നതവിദ്യാഭ്യാസത്തിന് ഉപകരിക്കാത്തതും ജോലി ലഭിക്കുന്നതിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്തതുമാണ്.ഇവയ്ക്ക് ഡിഗ്രി നല്കാനുള്ള യാതൊരവകാശവുമില്ല’-യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group