ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് മണ്ഡലങ്ങളിൽ മുൻകൂട്ടി തുടക്കമിടാനാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥാനാർഥി നിർണയം സംബന്ധിച്ച ആലോചനകൾ ഉടൻ തുടങ്ങും. ഇതിനായി ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിക്കും. ഒരു മന്ത്രിയും മുതിർന്ന നേതാവും മണ്ഡലങ്ങളിൽ നിരീക്ഷകരായെത്തും. സ്ഥാനാർഥികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ശേഖരിച്ച് ഹൈക്കമാൻഡിന് കൈമാറും. തിരഞ്ഞെടുപ്പിന് അഞ്ചുമാസം മുമ്പെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡഡന്റ് സലീം അഹമ്മദ് പറഞ്ഞു.
ആകെയുള്ള 28 ലോക്സഭാ മണ്ഡലങ്ങളിൽ 20 എണ്ണത്തിൽ വിജയം ഉറപ്പുവരുത്താനാണ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. ഇത്തവണ നിയമസഭയിലേക്ക് നേടിയ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുന്നിൽക്കണ്ടാണ് കോൺഗ്രസ് സർക്കാർ അഞ്ചിന ജനപ്രിയ പദ്ധതികൾ നടപ്പാക്കി ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.
പൊട്ടിക്കരഞ്ഞ് വടിയുമായി പാഞ്ഞടുത്ത് അമ്മ; പ്രതിഷേധവുമായി നാട്ടുകാര്‍; അസഫാകുമായി തെളിവെടുപ്പ്; നാടകീയരംഗങ്ങള്‍
കൊച്ചി: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി താമസിച്ച വീട്ടിലും എത്തിച്ച് തെളിവെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചപ്പോള്‍ പ്രതിക്കു നേരെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കു നേരെ പെണ്‍കുട്ടിയുടെ അമ്മ പാഞ്ഞടുത്തു. വടികൊണ്ട് പ്രതിക്കു നേരെ പാഞ്ഞടുത്ത അമ്മയെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് വീട്ടിനുള്ളിലേക്ക് മാറ്റിയത്.
കുട്ടിക്ക് ജ്യൂസും മിഠായിയും നല്കിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. കുട്ടിയുമായി പോയ വഴിയിലെല്ലാം പ്രതി അസഫാകിനെ കൊണ്ടുപോയി. വഴിയിലുള്ള കോഴിക്കടയിലും എത്തിച്ച് തെളിവെടുത്തു. അവിടെയുണ്ടായിരുന്നയാള്‍ പ്രതി കുട്ടിയുമായി പോകുന്നത് നേരിട്ടു കണ്ടിരുന്നു. പ്രതി മദ്യം വാങ്ങിയ ബവ്കോ ഔട്ട്ലെറ്റിലും കൊണ്ടുപോയി തെളിവ് ശേഖരിച്ചു. തെളിവെടുപ്പില്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതി മറുപടി നല്കി. കൊല നടത്തിയ രീതി പ്രതി പൊലീസിന് വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം കൈ കഴുകിയ പൈപ്പ് പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിയെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയുടെ കസ്റ്റഡി ഈ മാസം പത്തിന് അവസാനിക്കും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.