Home Featured ബംഗളൂരു:മൂന്നു ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ നൽകും -ഭക്ഷ്യമന്ത്രി

ബംഗളൂരു:മൂന്നു ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ നൽകും -ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച മൂന്നു ലക്ഷത്തോളം ആളുകള്‍ക്ക് ഉടന്‍തന്നെ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്‌.മുനിയപ്പ അറിയിച്ചു. അപേക്ഷകള്‍ പരിഗണിച്ച്‌ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം കാരണം റേഷന്‍ കാര്‍ഡിനുള്ള 2,95,586 അപേക്ഷകളാണ് കാത്തുകിടക്കുന്നത്. ഇപ്പോള്‍ പെരുമാറ്റച്ചട്ടം മാറിയതിനാല്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.റേഷന്‍ കാര്‍ഡില്‍ നിന്ന് പേരുകള്‍ നീക്കാനും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അന്നഭാഗ്യ പദ്ധതി പ്രകാരം അര്‍ഹരായ 1.28 ആളുകള്‍ക്ക് 556 കോടി രൂപ ഡയറക്‌ട് ബാങ്ക് ട്രാന്‍സ്ഫറായി (ഡി.ബി.ടി) നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി അരി കണ്ടെത്താനാകാതെ വന്നതോടെയാണ് തത്തുല്യമായ തുക അക്കൗണ്ടില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അരി സംഭരിച്ച ശേഷം സെപ്റ്റംബറില്‍ ഉപഭോക്താക്കള്‍ക്ക് അരി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുനിയപ്പ പറഞ്ഞു.

പരീക്ഷയെഴുതാന്‍ എത്തിയ 30കാരി 20കാരന്‍ കാമുകന്റെ ബൈക്കില്‍ പോകാനൊരുങ്ങി, പിന്നാലെ വന്ന ഭര്‍ത്താവ് റോഡിലിട്ട് പൊതിരെ തല്ലി

പി എസ് സി പരീക്ഷയെഴുതാൻ വീട്ടമ്മ കാമുകനുമായി എത്തിയത് ഭര്‍ത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയില്‍.ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്ബലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോള്‍ തന്നെ സംശയം തോന്നിയ ഭര്‍ത്താവും പിന്നാലെ ഉണ്ടായിരുന്നു.പരീക്ഷ കഴിയുന്നതുവരെ ഭര്‍ത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കില്‍ കയറി പോകാനൊരുങ്ങിയതും ഭര്‍ത്താവ് മുന്നില്‍ ചാടിവീണതും ഒരുമിച്ചായിരുന്നു.

കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.തുടര്‍ന്ന് നെടുമുടി പൊലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടില്‍ കഴിയുകയാണ്. ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group