കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അര്‍ധരാത്രിയാണ് അപകടം. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു സുരാജിന്റെ കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.