ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ വൻതുക മാറ്റിവെച്ചതിനാൽ ഈ വർഷം വികസനപ്രവർത്തനങ്ങൾക്ക് പണം അനുവദിക്കില്ലെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദമായി.അഞ്ച് തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനായിമാത്രം സർക്കാർ 40,000 കോടിരൂപ മാറ്റിവെച്ചെന്നും സാഹചര്യം ചർച്ചചെയ്യാൻ എം.എൽ.എ.മാരുമായി യോഗം ചേരുമെന്നുമാണ് ശിവകുമാർ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് ജോലികൾക്കും ജലസേചനപദ്ധതികൾക്കും പണം അനുവദിച്ചിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകൾ വലുതാണെന്നും എം.എൽ.എ.മാരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.മണ്ഡലങ്ങളിലെ വികസനപ്രവർത്തനത്തിന് പണം ലഭിക്കുന്നില്ലെന്നാരോപിച്ച് ചില കോൺഗ്രസ് എം.എൽ.എ.മാരുടെപേരിൽ പുറത്തുവന്ന കത്തിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രസ്താവന.
കത്ത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ആർ. പാട്ടീൽ ഉൾപ്പെടെ 11 എം.എൽ.എ.മാരുടെപേരിലാണ് കത്ത് പുറത്തുവന്നത്. താൻ കത്തെഴുതിയിട്ടില്ലെന്നും ഇത് ബി.ജെ.പി.യുടെ സൃഷ്ടിയാണെന്നും അന്വേഷണംവേണമെന്നും പാട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്.ശിവകുമാറിന്റെ പരാമർശത്തിനെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തി. കർണാടകത്തിൽ വികസനം നടക്കുന്നില്ലെന്നും അധികാരദാഹിയായ കോൺഗ്രസിന് വാഗ്‌ദാനങ്ങൾ നടപ്പാക്കാനും വികസനത്തിനും പണമില്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. കോൺഗ്രസ് കർണാടകത്തെ നശിപ്പിക്കുമെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഇപ്പോൾ വികസനവും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു
കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞ് പോയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.കുണ്ടറ മാമ്മൂട് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്.സംഘര്‍ഷത്തില്‍ തലയ്ക്ക് കമ്ബി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍ (23) ഷാഫിനിന്റെ ഡ്രൈവര്‍ ഡ്രൈവര്‍ റഷീദിന്‍ ഇസ്ലാം എന്നിവര്‍ക്ക് പരിക്കേറ്റു.
കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്‍പന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികള്‍.കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. വിളമ്ബിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിന്‍സ് റോബിന്‍സണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.
തര്‍ക്കത്തിനിടെ ഷാഫിന്‍ റോബിന്‍സണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ മൂവരും ഹോട്ടല്‍ വിട്ടു പോയി. ഉടന്‍ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടല്‍ ജീവനക്കാരുമായി അടിപിടി കൂടുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രിന്‍സ്, റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഹോട്ടല്‍ ഉടമകളെ വയറ്റില്‍ കുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടല്‍ അധികൃതര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.