വീട്ടിലിരുന്നു പണം സമ്ബാദിക്കാം’ എന്ന സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളില്‍ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ.കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ഫേസ്ബുക്കില്‍ കണ്ട ‘വീട്ടിലിരുന്നു പണം സമ്ബാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറില്‍ ഉടൻ തന്നെ മറുപടി ലഭിക്കുകയും തുടര്‍ന്ന് ഫോണ്‍ കോളും വരുകയുമായിരുന്നു. തങ്ങള്‍ അയച്ചു നല്‍കുന്ന വിഡിയോ ലിങ്കുകള്‍ തുറന്ന് അവയ്ക്ക് ലൈക് ചെയ്യുക എന്നതാണ് കമ്ബനി ഇവര്‍ക്ക് നല്‍കിയ ജോലി.
ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി. ബിറ്റ് കൊയ്നില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം ലഭിക്കും എന്ന ഓഫറും കമ്ബനി നല്‍കി. മോഹന വാഗ്ദാനത്തില്‍ വീണ യുവതി ബിറ്റ് കൊയ്നില്‍ പണം നിക്ഷേപിച്ചു. തുടര്‍ന്ന് തന്റെ വെര്‍ച്ച്‌വല്‍ അക്കൗണ്ടില്‍ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്തു. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി യുവതി തിരിച്ചറിഞ്ഞത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുട്യൂബ് ചാനലുകള്‍ ലൈക്ക് ചെയ്യുകയും സബ്സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്‌കുകളിലൂടെ പണം ലഭിക്കുെമന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി.
കൊല്ലത്ത് നടുറോഡില്‍ വെച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു
കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്.സംഭവത്തില്‍ പ്രതി ജോമോനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.മെയ് മാസം മുതല്‍ മിനിമോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടര്‍ന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് മകൻ ബൈക്കില്‍ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം. ചെങ്ങമനാട് എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തിയ ശേഷം അമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്ത് മിനിറ്റോളം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.