ബെംഗളൂരു: തീവണ്ടികളുടെ ജനറൽ കോച്ചുകളിൽ യാത്രചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ പ്ലാറ്റ്‌ഫോമിൽ ഭക്ഷണ കൗണ്ടർ ആരംഭിച്ച് റെയിൽവേ ബോർഡ്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിലും എസ്.എസ്.എസ്. ഹുബ്ബള്ളി സ്റ്റേഷനിലുമാണ് ഈ സൗകര്യം തുടങ്ങിയത്. എക്കോണമി ഭക്ഷണം, ലഘുഭക്ഷണം, കോംബോ ഭക്ഷണം, കുടിവെള്ളം എന്നിവ മിതമായ വിലയിൽ യാത്രക്കാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.പ്ലാറ്റ്‌ഫോമിൽ ജനറൽ കോച്ചുകൾ വന്നുനിൽക്കുന്ന ഭാഗത്താണ് സർവീസ് കൗണ്ടറുകൾ ആരംഭിച്ചത്.ഐ.ആർ.ടി.സി. യുടെ അടുക്കള യൂണിറ്റുകളിൽനിന്ന് ഭക്ഷണം ഇവിടെ എത്തിക്കും.
രണ്ടുതരത്തിലുള്ള ഭക്ഷണമാണ് ഇവിടെ ലഭിക്കുക. 20 രൂപക്കും 50 രൂപക്കുമുള്ള ഭക്ഷണമുണ്ടാകും. സോണൽ റെയിൽവേയാണ് കൗണ്ടറുകളുടെ സ്ഥാനം നിർണയിച്ചത്. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടറുകൾ ആരംഭിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ സഹകരണത്തോടെയാണ് ഐ.ആർ.സി.ടി.സി. ഈ സൗകര്യം ഏർപ്പെടുത്തിയത്. വരും നാളുകളിൽ കൂടുതൽ സ്റ്റേഷനുകളിൽ ഈ സൗകര്യം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.രാജ്യത്തെ അറുപതോളം റെയിൽവേ സ്റ്റേഷനുകളിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ മെയിൽ/എക്സ്പ്രസ് തീവണ്ടികളുൾപ്പെടെയുള്ളവയിൽ മുന്നിലും പിന്നിലുമായി നാല് ജനറൽ കോച്ചുകളെങ്കിലും ഉണ്ടാകും.
ഭക്ഷണം എന്തൊക്കെ:ഏഴ് പൂരി (175 ഗ്രാം), ഡ്രൈ ആലൂ വെജ് (150 ഗ്രാം), അച്ചാർ (12 ഗ്രാം)- വില 20 രൂപ.സ്നാക്ക് മീൽ (350 ഗ്രാം): ചോറ്, രാജ്മ, ഛോലെ, കിച്ചടി, കുൽച, ഭട്ടൂരെ, പാവ് ബജി, മസാല ദോശ എന്നിവയാണ് ഇതിൽ ലഭിക്കുക- വില 50 രൂപ.
തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു.
ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.