Home Featured ബെംഗളൂരു: ഗതാഗത നിയമലംഘനം; പിഴയടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് നൽകി ഗതാഗതവകുപ്പ്

ബെംഗളൂരു: ഗതാഗത നിയമലംഘനം; പിഴയടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് നൽകി ഗതാഗതവകുപ്പ്

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് അടയ്ക്കാനുള്ള പിഴ കുടിശ്ശികവരുത്തിയവർക്ക് ഞായറാഴ്ചവരെ 50 ശതമാനം ഇളവുനൽകാൻ ഗതാഗതവകുപ്പ്.ഈവർഷം ഫ്രെബ്രുവരി 11-നുമുമ്പുണ്ടായ നിയമലംഘനങ്ങൾക്കാണ് ഇളവുകൾ ലഭിക്കുക. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.ഞായറാഴ്ചവരെ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ ഇതിനുള്ള പ്രത്യേക സംവിധാനമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.

ഓൺലൈനായും പിഴയൊടുക്കാനുള്ള സൗകര്യമുണ്ടാകും.മൂന്നാമത്തെ തവണയാണ് ഗതാഗതവകുപ്പ് പിഴയിൽ ഇളവുനൽകുന്നത്.നേരത്തേ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ടുതവണ 50 ശതമാനം ഇളവ് നൽകിയിരുന്നു.ഇക്കാലയളവിൽ 120 കോടിയോളം രൂപയാണ് ഗതാഗതവകുപ്പിന് പിഴയിനത്തിൽ ലഭിച്ചത്.

ഏതാനും മണിക്കൂര്‍ കോടീശ്വരനായി കുരങ്ങന്‍; തട്ടിയെടുത്തത് ലക്ഷം രൂപ

ഒരു ലക്ഷം രൂപ നിറച്ച ബാഗ് തട്ടിയെടുത്ത കുരങ്ങനാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.ഭക്ഷണം തേടിയാണ് വന്നതെങ്കിലും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് കൈയില്‍ കിട്ടിയപ്പോള്‍ തന്നെ കുരങ്ങൻ അതുമായി മരത്തില്‍ കയറുകയായിരുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് ഏതാനും മണിക്കൂര്‍ നേരത്തേക്ക് കുരങ്ങൻ കോടീശ്വരനായി മാറിയത്.ചൊവ്വാഴ്ച ഷഹാബാദില്‍ സെയിലിനായി രജിസ്ട്രി ഓഫിസില്‍ എത്തിയ ഷറഫത്ത് ഹുസൈനിന്‍റെ വാഹനത്തില്‍ നിന്നാണ് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് കുരങ്ങൻ മോഷ്ടിക്കുന്നത്. കാമറയില്‍ കുടുങ്ങിയതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.

വാഹനം പാര്‍ക്ക് ചെയ്ത ശേഷം ബെഞ്ചിലിരുന്ന് അക്കൗണ്ട് രേഖകള്‍ ഹുസൈൻ പരിശോധിക്കുന്നതിന്‍റെ ഇടയിലാണ് കുരങ്ങൻ സ്ഥലത്തെത്തിയത്. വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കുരങ്ങന് കിട്ടിയത്.പണം മോഷ്ടിക്കപ്പെട്ടുവെന്ന് ഹുസൈൻ മനസിലാക്കിയപ്പോഴേക്കും കുരങ്ങൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ആളുകള്‍ തിരച്ചില്‍ നടത്തിയത് സംഘര്‍ഷത്തിനും വഴിവെച്ചു.

തുടര്‍ന്നാണ് കുരങ്ങൻ മരത്തില്‍ ഇരിക്കുന്നതായി കണ്ടത്. ആളുകളുടെ പരിശ്രമഫലമായി കുരങ്ങില്‍ നിന്ന് ബാഗ് വീണ്ടെടുത്തു.ഷഹാബാദില്‍ കുരങ്ങ് ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുരങ്ങനെ പിടികൂടി വനത്തില്‍ വിടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group