Home Featured കർണാടക നിയമസഭാ സമ്മേളനം ഇന്ന് മുതൽ.

കർണാടക നിയമസഭാ സമ്മേളനം ഇന്ന് മുതൽ.

ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന്തുടക്കമാകും. രാവിലെ ഇരുസഭകളെയും ഗവർണർ താവർചന്ദ് ഗഹ്‌ലോത് അഭിസംബോധന ചെയ്യും. കഴിഞ്ഞ ബി.ജെ.പി. സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട എ.പി.എം.സി. നിയമം തുടങ്ങിയവ സമ്മേളനത്തിൽ പിൻവലിച്ചേക്കും.ബി.ജെ.പി.ക്കും ജെ.ഡി.എസിനും സഭയിൽ അംഗബലമില്ലാത്തതിൽ നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിന് വെല്ലുവിളിയുണ്ടാകില്ല.കന്നുകാലി കശാപ്പ് നിരോധനനിയമവും പിൻവലിക്കാനുള്ള നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.

വെള്ളിയാഴ്ച സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടക്കും. ധനവകുപ്പിന്റെ ചുമതലയുള്ള സിദ്ധരാമയ്യതന്നെയാകും ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാരന്റികളായ ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവ നിധി, ശക്തി എന്നിവയ്ക്ക് തുക മാറ്റിവെക്കും. 3.35 ലക്ഷം കോടിയുടെ ബജറ്റിൽ 60,000 കോടിയിലധികം രൂപ അഞ്ചു ഗാരൻറികൾക്കുമായി മാറ്റിവെക്കേണ്ടി വരും.അതേസമയം, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ചും ഗാരന്റികൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും സർക്കാരിനെ വിഷമിപ്പിക്കാനാകും.ബി.ജെ.പി. ശ്രമിക്കുക.

സഭയ്ക്കകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന പ്രതിഷേധത്തിന് മുതിർന്ന നേതാവ് ബി.എസ്. യെദ്യൂരപ്പ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കും.

ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി

റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി.മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട വിവിധ ട്രെയിനുകള്‍ വൈകി. ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്.

തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും വൈകി. ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സമ്ബര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം. പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group