ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ പുതിയ റാംപ് നിർമിക്കുന്നതിനാൽ ഹെബ്ബാൾ പോലീസ്‌സ്റ്റേഷനു സമീപത്തുകൂടിയുള്ള സർവീസ് റോഡ് ഈ മാസം 15 വരെ അടച്ചിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നഗരത്തിലേക്ക് വരാനുള്ള സർവീസ് റോഡാണിത്. ഈ ഭാഗത്തുകൂടി യാത്ര ചെയ്യേണ്ടവർ വേറെ റോഡുകൾ ഉപയോഗിക്കണമെന്നും പോലീസ് പറഞ്ഞു.സർവീസ് റോഡ് അടച്ചിട്ടതിനാൽ സമീപ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുവേണ്ടി മേൽപ്പാലത്തിലേക്ക് കൂടുതൽ റാംപുകൾ നിർമിക്കാൻ ബെംഗളൂരു വികസന അതോറിറ്റി പദ്ധതിയിടുന്നുണ്ട്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഹെബ്ബാൾ ജങ്ഷൻ.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് തമിഴ്നാട്ടിലേക്ക് തട്ടാന്‍ നീക്കം
സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേക്ക് മാറ്റാൻ ശ്രമം. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിൻ കേരളത്തില്‍ തൊടാതെ നാഗര്‍കോവില്‍ നിന്നും തിരുനെല്‍വേലി വഴി മധുരയിലേക്ക് സര്‍വീസ് നടത്താനാണ് നീക്കം .സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെലുണ്ടായില്ലെങ്കില്‍ രണ്ടാം വന്ദേഭാരത് ട്രെയിൻ കേരളത്തിന് നഷ്ടമാവും..നിലവില്‍ തമിഴ്നാട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളുണ്ട്. ചെന്നൈയില്‍ നിന്ന് മൈസുരിലേക്കും, കോയമ്ബത്തൂരിലേക്കും. മൂന്നാമത്തെ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കും അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. ചെന്നൈയില്‍ നിന്ന് ആന്ധ്രയിലെ വിജയവാഡയിലേക്കു നാലാമത്തെ വന്ദേഭാരത് അനുവദിക്കുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്.അതിനൊപ്പമാണ് തിരുവനന്തപുരം ഡിവിഷന് ലഭിച്ച ട്രെയിൻ കൂടി തട്ടിയെടുക്കാൻ നീക്കം.തിരുവനന്തപുരം ഡിവിഷനു ലഭിച്ച ആദ്യ വന്ദേഭാരത് ഇപ്പോള്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുന്നു. കന്യാകുമാരി ജില്ലയും തിരുനെല്‍വേലി ജില്ലയിലെ മേലേപാളയം വരെയും തിരുവനന്തപുരം ഡിവിഷനു കീഴിലുളളതാണ്. ഡിവിഷന് അനുവദിച്ച ഒരു ട്രെയിൻ കേരളത്തില്‍ ഓടുമ്ബോള്‍ രണ്ടാമത്തേത് മുഴുവനായി തമിഴ്നാടിനിരിക്കട്ടെ എന്നാണ് ദക്ഷിണ റെയില്‍വേയിലെ ചിലരുടെ നിലപാട്..
ജൂണ്‍ അവസാനത്തോടെ, വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകള്‍ നല്‍കിക്കഴിഞ്ഞു. ജൂലായ് മുതല്‍ തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലധികം വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുമെന്നാണു റെയില്‍വേ അറിയിച്ചിരുന്നത്. എറണാകുളം-ബെംഗളൂരു, തിരുവനന്തപുരം- സേലം റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യം ഉയര്‍ന്നതാണ്. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിക്കു പുറമേ എറണാകുളം, മംഗളൂരു, നാഗര്‍കോവില്‍ ഡിപ്പോകളിലും ഒരുങ്ങുന്നുണ്ട്.