Home Featured വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി: ലോകബാങ്കിൽനിന്ന് ഫണ്ടുതേടി കർണാടക സർക്കാർ

വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി: ലോകബാങ്കിൽനിന്ന് ഫണ്ടുതേടി കർണാടക സർക്കാർ

by admin

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത് തടയാനുള്ള വിപുലമായ പദ്ധതിക്ക് ലോകബാങ്കിൽനിന്ന് ഫണ്ടുതേടി സർക്കാർ. മഴവെള്ളം ഒഴുകിപ്പോകാനുള്ള കനാലുകളുടെയും ഓവുചാലുകളുടെയും നവീകരണമുൾപ്പെടെ 3000 കോടിയുടെ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകബാങ്ക് അധികൃതരുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും അവരിൽനിന്ന് അനുകൂലമായ പ്രതികരണമാണുണ്ടാകുന്നതെന്നും റവന്യൂമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. ഈവർഷം തന്നെ പദ്ധതി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവർഷം ബസവരാജ് ബൊമ്മെ സർക്കാരിന്റെ കാലത്താണ് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന് ശാശ്വതപരിഹാരം കാണാനുള്ള പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയത്. ലോകബാങ്കിൽനിന്ന് ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുപോയിരുന്നില്ല.

ഓവുചാലുകൾ നവീകരിക്കുന്നതിനുപുറമേ, നഗരത്തിലെ തടാകങ്ങളിലും മറ്റ് ജലസംഭരണികളിലും അഴുക്കുവെള്ളമെത്തുന്നത് തടയാനുള്ള പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനായിരുന്നു തീരുമാനം.

ബി.ബി.എം.പി.യുടെ കണക്കനുസരിച്ച് ഓവുചാലുകളുടെ നവീകരണത്തിന് മാത്രം 1900 കോടി രൂപവേണം. 1100 കോടിരൂപ തടാകങ്ങളുടെയും ജലസംഭരണികളുടെയും സംരക്ഷണത്തിനുള്ള പദ്ധതികൾക്കും ആവശ്യമാണ്. ഇത്രയുംവലിയ തുക കണ്ടെത്താൻ സംസ്ഥാനസർക്കാരിനും ബി.ബി.എം.പി.ക്കും പ്രയാസമുണ്ട്.

അതേസമയം, കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ 300 കിലോമീറ്ററോളം ഓവുചാലുകൾ ബി.ബി.എം.പി. സ്വന്തംനിലയിൽ നവീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടു മഴക്കാലങ്ങളിലും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് സർക്കാരിനും ബി.ബി.എം.പി.ക്കും വലിയ വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത്. നഗരത്തിലെ വൻകിട ഐ.ടി. കമ്പനികൾ ഉൾപ്പെടെ വെള്ളപ്പൊക്കം പരിഹരിക്കാൻ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ നശിച്ചതിനെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരം കമ്പനികൾക്കുണ്ടായത്.

ബംഗളുരുവിൽ ഇന്റീരിയർ ഡിസൈനറായ മലയാളി യുവവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു
മാറത്തഹള്ളിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി അടിമാലി ആയത്തുപറമ്പിൽ ജോ തോമസാണ് (39) മരിച്ചത്.

വ്യാഴാഴ്ചരാവിലെ കെട്ടിടത്തിന്റെ നാലാംനിലയിൽ ഇന്റീരിയർ ജോലികളുടെ ഭാഗമായി അളവെടുക്കുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരുവർഷത്തോളമായി ബേഗൂരിലെ ഉള്ളഹള്ളിയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. മാറത്തഹള്ളിയിൽ കെട്ടിടത്തിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group