Home Featured ബെംഗളൂരു: നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു.

ബെംഗളൂരു: നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു.

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറിവില കുതിച്ചുകയറുന്നു. വേനൽമഴയെത്തുടർന്ന് ഇത്തവണ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് നഗരത്തിലെ കച്ചവടക്കാർ പറയുന്നു.തക്കാളിക്കാണ് വൻ വിലക്കയറ്റം. നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ 80 രൂപ മുതൽ നൂറ് രൂപവരെയാണ് തക്കാളിവില. ഒരാഴ്ച മുമ്പ് വരെ ഇത് 20 മുതൽ 30 രൂപ വരെയായിരുന്നു.ഗുണനിലവാരം കുറഞ്ഞ തക്കാളിക്കും ഇപ്പോൾ കിലോക്ക് 50 രൂപ വരെ വില ഈടാക്കുന്നുണ്ട്.

കിലോക്ക് 20 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോൾ 30 രൂപയാണ്. പച്ചമുളകിന്റെ വില ചിലയിടങ്ങളിൽ കിലോയ്ക്ക് 100 രൂപയായി.40 രൂപയിൽനിന്നാണ് കുതിച്ചുകയറ്റം. 100 രൂപയായിരുന്ന ഇഞ്ചിയുടെ വില 200-ലെത്തി. കാരറ്റിന് 40 രൂപയിൽനിന്ന് 80 രൂപയായും വഴുതനങ്ങയ്ക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ഉയർന്നു.

അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെ വില കുതിച്ചുകയറിയതിനു പിന്നാലെയാണ് പച്ചക്കറിയുടെ വിലയും വർധിക്കുന്നത്.സ്‌കൂൾ തുറന്ന സമയം ഭാരിച്ച ചെലവ് താങ്ങാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇരുട്ടടിയായി മാറിയിട്ടുണ്ട്.

വയനാട് ചുരത്തില്‍ ബൈക്ക് അപകടത്തില്‍ കൊക്കയിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്

എട്ടാം വളവിനും ഒമ്ബതാം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികര്‍ കൊക്കയിലേക്ക് തെറിച്ചു വീണത്.വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്. വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group