ബെംഗളൂരു: മുഖ്യമന്ത്രിയുടെ ചേംബറിൽ വാസ്തുവിശ്വാസപ്രകാരം അടച്ചിട്ട വാതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തുറന്നു. ചേംബറിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും ഇതുവഴിയാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചു.ശനിയാഴ്ച അന്നഭാഗ്യ പദ്ധതി സംബന്ധിച്ച അവലോകന യോഗത്തിനെത്തിയപ്പോഴാണ് തെക്കുഭാഗത്തെ വാതിൽ അടച്ചിട്ടത് സിദ്ധരാമയ്യ ശ്രദ്ധിച്ചത്. എന്തു കൊണ്ടാണ് ഇത് തുറക്കാത്തതെന്ന് ചോദിച്ചപ്പോൾ വാസ്തു ശരിയല്ലാത്തതിനാലാണ് തെക്കുഭാഗത്തെ വാതിൽ അടച്ചിട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാതിൽ തുറക്കാൻ ഉദ്യോഗസ്ഥരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.ആരോഗ്യമുള്ള മനസ്സും ശുദ്ധമായ ഹൃദയവും ജനങ്ങളോടുള്ള പരിഗണനയും ലഭിക്കുന്ന സ്ഥലമാണ് നല്ല വാസ്തുവെന്നും മുറിയിൽ പ്രകൃതിദത്ത വെളിച്ചവും നല്ല വായുവും വേണമെന്നും സിദ്ധരാമയ്യ പറഞ്ഞു. 1998-ൽ അന്നത്തെ മുഖ്യമന്ത്രി ജെ.എച്ച്. പട്ടേൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് തെക്കുഭാഗത്തെ വാതിൽ അടച്ചിട്ടത്.
2013-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോൾ ഈ വാതിൽ തുറക്കാൻ ഉത്തരവിട്ടിരുന്നു. വേറെ ഒരു മുഖ്യമന്ത്രിയും ഈ വാതിൽ തുറക്കാൻ താത്പര്യം കാണിച്ചിട്ടില്ല.വാതിൽ തുറന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നായിരുന്നു വിശ്വാസം.
വ്യോമസേന പ്രദര്‍ശനം നാലു മുതല്‍
ഗബംളൂരു: വിദ്യാര്‍ഥികളെ ഇന്ത്യന്‍ വ്യോമസേനയിലേക്ക് ആകര്‍ഷിക്കാനായി ഇന്‍ഡക്ഷന്‍ പബ്ലിസിറ്റി എക്സിബിഷന്‍ വെഹിക്കിള്‍ (ഐ.പി.ഇ.വി) എന്ന മൊബൈല്‍ പ്ലാറ്റ് ഫോം ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചു.നീലനിറത്തില്‍ അലങ്കരിച്ച വോള്‍വോ ബസില്‍ ‘മഹത്വത്തോടെ ആകാശത്തെ തൊടൂ’ എന്ന മുദ്രാവാക്യത്തിനൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെയും മോഡലുകളും ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ബസാണ് ഐ.പി.ഇ.വി. ഗ്ലാസ് ട്രോണ്‍ ഗോഗില്‍സും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റുകളും പിന്തുണക്കുന്ന സാരംഗ് എയ്റോ ബിക്സ്, എയര്‍ വാരിയര്‍ ഡ്രില്‍ ടീം തുടങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് ആസ്വദിക്കാം. .
വിവിധ കാമ്ബസുകളിലെ പ്രദര്‍ശന ഷെഡ്യൂള്‍: ജൂലൈ നാല്- നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.ജൂലൈ അഞ്ച്- മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജൂലൈ ആറ്- വിദ്യ വികാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. ജൂലൈ ഏഴ്- ഗവ. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശനം.ജൂലൈ ഒമ്ബത്- വിശ്രമ ദിനം. ജൂലൈ 10- ശ്രീ ജയ ചാമരാജേന്ദ്ര എൻജിനീയറിങ് കോളജ്. ജൂലൈ 11- എ.ടി.എം.ഇ കോളജ് ഓഫ് എൻജിനീയറിങ്.