Home Featured ശിവമോഗയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ഥികള്‍ പിടിയില്‍

ശിവമോഗയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ഥികള്‍ പിടിയില്‍

കര്‍ണാടകയിലെ ശിവമോഗയില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായി.തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഘ്‌നരാജ്(28) ഇടുക്കി സ്വദേശി വിനോദ്കുമാര്‍(27) തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദുരൈ(27) എന്നിവരെയാണ് ശിവമോഗ പോലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയതിനാണ് വിഘ്‌നരാജിനെ പിടി കൂടിയതെന്നും ഇയാളില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയപ്പോളാണ് മറ്റുരണ്ടുപേര്‍ അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു.

വിഘ്‌നരാജ് നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കൃഷി ചെയ്യുന്നതായും കണ്ടെത്തിയത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഘ്‌നരാജ് കഴിഞ്ഞ മൂന്നരമാസമായി ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു. പ്രത്യേക സജ്ജീകരണങ്ങളൊരുക്കി ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി.ഒന്നരക്കിലോയിലേറെ കഞ്ചാവും കഞ്ചാവ് ചെടികളുമാണ് മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്.

https://hubpages.com/health/achieving-optimal-health-and-sustainable-weight-loss-through-smart-diet-choices

ഇതിനുപുറമേ പത്ത് ഗ്രാം ചരസ്, ഹാഷിഷ് ഓയില്‍, ഇലക്‌ട്രോണിക്‌സ് ത്രാസ് എന്നിവയും കഞ്ചാവ് കൃഷിക്ക് ഉപയോഗിച്ചിരുന്ന ആറു ടേബിള്‍ ഫാനുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാന്‍, രണ്ട് സ്റ്റൈബിലൈസറുകള്‍, എല്‍.ഇ.ഡി. ലൈറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കാനായുള്ള ഹുക്ക ഉപകരണങ്ങളും സിറിഞ്ചുകളും ഫ്‌ളാറ്റിലുണ്ടായിരുന്നു.

രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകള്‍ അറിയാം

രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വൻ തോതില്‍ കുതിക്കുന്നതായി റിപ്പോര്‍ട്ട്. നാസ്കോം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 60 അധികം ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്.ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം 59 ഡോളര്‍ ധനസഹായമാണ് സമാഹരിച്ചിരിക്കുന്നത്. 2021 മുതലാണ് ഈ മേഖലയില്‍ ധനസമാഹരണം വൻ തോതില്‍ ഉയര്‍ന്നത്.ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ ഭൂരിഭാഗവും ബെംഗളൂരുവിലാണ് ഉള്ളത്. 45 ശതമാനം സ്റ്റാര്‍ട്ടപ്പുകളാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്.

നഗരത്തിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സ്വീകാര്യത, വലിയ വ്യവസായങ്ങളുടെ സാന്നിധ്യം, ഉയര്‍ന്നുവരുന്ന എയ്ഞ്ചല്‍ നിക്ഷേപകര്‍ തുടങ്ങിയവയാണ് ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകളെ ബെംഗളൂരുവില്‍ വളരാൻ സഹായിക്കുന്ന പ്രധാന ഘടകം.21 ശതമാനം ജനറേറ്റീവ് സ്റ്റാര്‍ട്ടപ്പുകളുമായി മുംബൈ-പൂനെ തുടങ്ങിയ നഗരങ്ങളാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.

ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ആരംഭിച്ചത് ജനറേറ്റീവ് എഐയുടെ പിന്നാലെയാണ് ഭൂരിഭാഗം കമ്ബനികളും. നിലവില്‍, വിവിധ കമ്ബനികള്‍ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group