Home Featured ബെംഗളൂരു: ആർ.ടി.സി. ബസുകളിൽ സ്റ്റുഡന്റ് പാസ്സിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.

ബെംഗളൂരു: ആർ.ടി.സി. ബസുകളിൽ സ്റ്റുഡന്റ് പാസ്സിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് പാസ്സിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. സേവാസിന്ധു വെബ്സൈറ്റിന് പുറമെ കർണാടക വൺ, ബെംഗളൂരു വൺ സെന്ററുകളിലും അപേക്ഷ നൽകാം.റജിസ്ട്രേഷൻ പൂർത്തിയാക്കിയായാൽ ലഭിക്കുന്ന എസ്.എം.എസ് സന്ദേശം കാണിച്ച് ബസ് ടെർമിനലിലെ കൗണ്ടറുകളിൽ നിന്ന പാസ് കൈപറ്റാം. ശക്തി പദ്ധതി പ്രകാരം സ്കൂൾ വിദ്ധാർത്ഥിനികൾക്ക് യാത്ര സൗജന്യമാണ്X

അമ്മയും ഭര്‍തൃമാതാവും സ്ഥിരം വഴക്ക്; അമ്മയെ കൊന്ന് ട്രോളി ബാഗിലാക്കി മകള്‍

ബെംഗളുരുവില്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍.ബെംഗളുരു മിക്കോ ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. മകള്‍ സോനാലി സെന്‍ ആണ് പോലീസ് പിടിയിലായത്. ബിവാ പോള്‍(70) ആണ് മരിച്ചത്. സോനാലി പോലീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.പശ്ചിമ ബംഗാള്‍ സ്വദേശിയാണ് സോനാലി സെന്‍. ഇവര്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. അമ്മയ്ക്കും ഭര്‍ത്താവിനും ഓട്ടിസം ബാധിച്ച മകനും ഭര്‍തൃമാതാവിനുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

അമ്മയും ഭര്‍തൃമാതാവും തമ്മില്‍ സ്ഥിരം വഴക്കാണ്. ബഹളം സഹിക്കാന്‍ വയ്യാതെയാണ് കൃത്യം ചെയ്തതെന്ന് സോനാലി സെന്‍ പോലീസിന് മൊഴി നല്‍കി. യുവതി തന്നെയാണ് മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തിയത്. അമ്മയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സോനാലി സെന്‍ പൊലീസിനോട് പറഞ്ഞു.അമ്മയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ അമ്മ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കേട്ട് ക്ഷുഭിതയായ താന്‍ അമ്മക്ക് 20 ഉറക്ക ഗുളിക നല്‍കി.

എന്നിട്ടും മരിച്ചില്ല എന്ന് കണ്ട് ഷോള്‍ കൊണ്ട് കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും സോനാലി പൊലീസിനോട് പറഞ്ഞു. അമ്മയുടെ മൃതദേഹത്തോടൊപ്പം പെട്ടിയില്‍ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കൂടി വെച്ചാണ് പോലീസില്‍ സോനാലി കീഴടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group