Home Featured ഏറ്റവും ചെലവേറിയ ഇന്ത്യന്‍ നഗരങ്ങളിൽ ബംഗളൂരുവും.

ഏറ്റവും ചെലവേറിയ ഇന്ത്യന്‍ നഗരങ്ങളിൽ ബംഗളൂരുവും.

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികള്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്.അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 227 നഗരങ്ങള്‍ ഉള്‍പ്പെടുന്ന മെര്‍സറിന്റെ 2023 ലെ ജീവിതച്ചെലവ് സര്‍വേ പ്രകാരം, ദില്ലി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തി. അതേസമയം ഹോങ്കോംഗ് ആഗോള പട്ടികയില്‍ ഒന്നാമതെത്തി. ആഗോള റാങ്കിംഗില്‍ 147-ാം സ്ഥാനത്താണ് മുംബൈ.

പാര്‍പ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദം എന്നിവയുള്‍പ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങള്‍ താരതമ്യം ചെയ്താണ് മെര്‍സറിന്റെ ജീവിതച്ചെലവ് സര്‍വേ കണക്കാക്കുന്നത്. ആഗോളതലത്തില്‍, ഹോങ്കോങ്, സിംഗപ്പൂര്‍, സൂറിച്ച്‌ എന്നിവയാണ് ഈ വര്‍ഷം ഏറ്റവും ചെലവേറിയ നഗരങ്ങള്‍.കഴിഞ്ഞ വര്‍ഷം പകുതിയോടെ ശക്തമായ കറൻസി മൂല്യത്തകര്‍ച്ചയുടെ ഭാഗമായി 83 സ്ഥാനങ്ങള്‍ ഇടിഞ്ഞ ഹവാന, പാക്കിസ്ഥാനിലെ നഗരങ്ങളായ കറാച്ചി, ഇസ്ലാമാബാദ് എന്നിവ റാങ്കിംഗിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നുഇന്ത്യൻ നഗരങ്ങളില്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ എന്നിവ മുംബൈയേക്കാള്‍ 50 ശതമാനത്തിലധികം കുറഞ്ഞ താമസ ചെലവ് വാഗ്ദാനം ചെയ്യുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ‘ 15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു

ആന്ധ്രാപ്രദേശില്‍ മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നതായി റിപോര്‍ട്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മുന്‍ സൈനികനായ ശ്രീധര്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ പൂജാരിവാന്‍ഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ല്‍ ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധര്‍ വീട്ടില്‍ തിരിച്ചെത്തിയതുമുതല്‍ ഭാര്യ മമത(34)യുമായി വഴക്കിട്ടിരുന്നു.

ശ്രീധറിന്റെ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച്‌ വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. പിന്നീട് തര്‍ക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ശേഷം യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് പ്രദേശവാസികള്‍ വീട്ടിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനതിന് മുന്നിട്ട് നിന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റിരുന്ന ശ്രീധര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി.സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group