ബംഗളൂരു:താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫര്‍ വരന് 25,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ കുമാറാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. മുഹൂര്‍ത്തിന്റെ ചിത്രവും വീഡിയോയും പകര്‍ത്തിയില്ലെന്നും പകര്ത്തിയവ യഥാസമയം നല്‍കിയില്ലെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്കാൻ വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാര്‍ എന്നയാളായിരുന്നു പരാതിക്കാരൻ.2019 നവംബര്‍ ഒമ്ബതിനായിരുന്നു നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ കുമാറിനെ തന്നെ ബുക്കുചെയ്തു.
1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ് ഒപ്പുവച്ചത്. വിവാഹത്തിന് മുമ്ബുള്ള എല്ലാ ചടങ്ങുകളും ഭംഗിയായി പകര്‍ത്തിയ രാഹുല്‍ അവയെല്ലാം നിതിന്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും താലികെട്ടുള്പ്പടെ ഒരു ചിത്രവും നല്കാൻ അയാള്‍ തയ്യാറായില്ല.വീണ്ടും ആവശ്യപ്പെട്ടതോടെ 2020 മാര്‍ച്ചില്‍ കുറച്ച് സാമ്ബിളുകള്‍ നിതിന്‍ രാഹുല്‍ അയച്ചുകൊടുത്തു. എന്നാല്‍ മുഹൂര്‍ത്തസമയത്തെ ചിത്രങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല.
ഇക്കാര്യം പറയാൻ രാഹുലിനെ പലതവണ വിളിച്ചെങ്കിലും അയാള്‍ പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവില്‍ 2021 ജനുവരിയില്‍ മുഹൂര്‍ത്ത വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നല്കാൻ തയ്യാറാണെന്നും രാഹുല്‍ നിതിനെ അറിയിച്ചു. ആകെ തകര്‍ന്നുപോയ നിതിൻ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ചെയ്തു. നിതിനും ഭാര്യയും അവരുടെ ബന്ധുക്കളും സമയത്ത് എത്താത്തതുകൊണ്ട് ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് വൈകിയെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്. എല്ലാ ചിത്രങ്ങളും വീഡിയോയും പരാതിക്കാരന് നല്കി.
എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് മുഹൂര്‍ത്ത വീഡിയോ കാണാനില്ലെന്നുപറഞ്ഞ് നിതിൻ ഫോട്ടോഗ്രാഫറെ സമീപിച്ചു. ഉടൻതന്നെ രാഹുല്‍ തന്റെ ഡാറ്റാബേസില്‍ നിന്ന് അത് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത് വ്യക്തമാതോടെ ക്ലയന്റിന് നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു എന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.ഇതെല്ലാം തള്ളിക്കളഞ്ഞ കോടതി ഫോട്ടോഗ്രാഫറുടെ സേവനത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും കണ്ടെത്തി. തുടര്‍ന്നാണ് കോടതിചെലവുകള്ക്കുള്ള പലിശസഹിതം നഷ്ടപരിഹാരം നല്കാൻ വിധിച്ചത്.
വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് ലക്നൗ കോടതിയുടെ വാറന്റ്
മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിന്റെ ഉടമ ഷാജൻ സ്കറിയക്ക് ലക്നൗ കോടതിയുടെ അറസ്റ്റ് വാറന്റ്. യൂസഫ് അലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറന്റ്. ലക്നൗ ചീഫ് മജിസ്ട്രേറ്റാണ് വാറന്റ് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറന്റാണ് കോടതി പുറപ്പെടുവിച്ചത്.നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് അയക്കാൻ തീരുമാനിച്ചത്.
തന്നെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഷാജന്റെ ആവശ്യം കോടതി തള്ളി.