Home Featured ബെംഗളൂരുവില്‍ 82 കാരിയെ കൊന്ന പ്രതികള്‍ പോലീസ് പിടിയില്‍; വഴിത്തിരിവായത് ‘കിംഗ് കോഹ്ലി’?

ബെംഗളൂരുവില്‍ 82 കാരിയെ കൊന്ന പ്രതികള്‍ പോലീസ് പിടിയില്‍; വഴിത്തിരിവായത് ‘കിംഗ് കോഹ്ലി’?

ബംഗളുരൂ: ബെംഗളുരുവില്‍ 82കാരിയെ കൊന്ന കേസിലെ പ്രതികളെ പോലീസ് പിടികൂടി . പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.കിംഗ് കോഹ്ലി’ എന്ന് പേരെഴുതിയ ഓട്ടോയിലാണ് പ്രതികള്‍ സഞ്ചരിച്ചത് എന്ന് പോലീസ് പറഞ്ഞു.കമല എന്‍ റാവു എന്ന 82കാരിയാണ് കൊല്ലപ്പെട്ടത്. മഹാലക്ഷ്മിപുരത്തെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെയ് 27നാണ് സംഭവം നടന്നത്. 34 കാരനായ സിദ്ദരാജു, ആര്‍ അശോക്, അഞ്ജനമൂര്‍ത്തി എന്നിവരാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത് എന്നാണ് പോലീസ് പറഞ്ഞത്. മൂന്ന് പേരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.പ്ലംബിംഗ് ജോലികള്‍ക്കായാണ് പ്രതി അശോക് കമലയുടെ വീട്ടിലെത്തുന്നത്.

അപ്പോഴാണ് കമല വീട്ടില്‍ ഒറ്റയ്ക്കാണ് താമസം എന്ന കാര്യം ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ കമലയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇക്കാര്യം അശോക് മറ്റ് പ്രതികളോട് പറഞ്ഞു. തുടര്‍ന്നാണ് കമലയുടെ വീട് കൊള്ളയടിച്ച്‌ ആഭരണങ്ങള്‍ മോഷ്ടിക്കാമെന്ന് മറ്റൊരു പ്രതിയായ സിദ്ധരാജു പറഞ്ഞത്. അതിലൂടെ തങ്ങളുടെ കടം വീട്ടാന്‍ കഴിയുമെന്നും ഇയാള്‍ പറഞ്ഞു,” എന്നും പോലീസ് വെളിപ്പെടുത്തി..മെയ് 27ന് രാവിലെയോടെ പ്രതികള്‍ അഞ്ജനമൂര്‍ത്തിയുടെ ഓട്ടോറിക്ഷയുടെ നമ്ബര്‍ പ്ലേറ്റ് മാറ്റിയതിനു ശേഷം കമലയുടെ വീടിന്റെ പരിസരത്ത് എത്തി.

എന്നാല്‍, ഈ ഓട്ടോറിക്ഷയില്‍ കിംഗ് കോഹ്ലി എന്നെഴുതിയിരുന്നത് മാറ്റിയിരുന്നില്ല.രണ്ട് പ്രതികള്‍ കമലയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു. ഈ സമയം ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ അശോക് വീടിന് വെളിയില്‍ കാവലിരുന്നു. അകത്ത് കയറിയ പ്രതികള്‍ കമലയുടെ കൈയ്യും കാലും കെട്ടിയിട്ടു. ശേഷം ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായും മൂടിക്കെട്ടി. പിന്നീട് ഇവരെ കൊല്ലുകയായിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെപ്പറ്റിയുള്ള വ്യക്തമായ സൂചന ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

‘കിംഗ് കോഹ്ലി’ എന്നെഴുതിയ ഒരു ഓട്ടോറിക്ഷ കമലയുടെ വീടിന്റെ പരിസരത്ത് ഒന്നിലധികം തവണ വന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഈ ഓട്ടോയ്ക്ക് നമ്ബര്‍ പ്ലേറ്റില്ലായിരുന്നു. പിന്നീട് ഈ ഓട്ടോറിക്ഷയെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ അഞ്ജനമൂര്‍ത്തി വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉടന്‍ തന്നെ വാഹനത്തിന്റെ യഥാര്‍ത്ഥ രിജസ്‌ട്രേഷന്‍ നമ്ബറുപയോഗിച്ച്‌ പോലീസുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ആദ്യരാത്രിയില്‍ നവ ദമ്ബതികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; ഇരുവര്‍ക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌, ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍

ലക്നൗ: വിവാഹദിനത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ച്ചിയിലാണ് സംഭവം.തൊട്ടടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിരണ്ടുകാരനായ പ്രതാപ് യാദവിനെയും ഇരുപതുകാരി പുഷ്പയേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മേയ് മുപ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ രാത്രിയില്‍ നവദമ്ബതികള്‍ കിടപ്പുമുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഇരുവരെയും കാണാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇരുവര്‍ക്കും ഹൃദയാഘാതമായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് എസ് പി പ്രശാന്ത് വര്‍മ പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവര്‍‌ക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പിന്നെയെങ്ങനെ രണ്ടുപേര്‍ക്കും ഒന്നിച്ച്‌ ഹൃദയാഘാതം വരുമെന്ന് ബന്ധുക്കള്‍ ചോദിച്ചു. ഇരുവരുടെയും മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഉറങ്ങുമ്ബോള്‍ ശ്വാസം മുട്ടല്‍ മൂലം ഹൃദയാഘാതമുണ്ടായതാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group