ബംഗളൂരുവിലും അടുത്ത പ്രദേശങ്ങളിലും അടുത്ത അഞ്ചു ദിവസങ്ങള്‍ കൂടി മഴ തുടരും. കനത്ത മഴ ഉണ്ടാകുമെന്ന മഞ്ഞ ജാഗ്രത ബംഗളൂരുവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇടിയോടുകൂടിയ കനത്ത മഴയും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴക്കാലത്ത് നഗരത്തില്‍ വെള്ളപ്പൊക്കം അടക്കമുള്ള ദുരിതങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതല്‍ സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ബി.ബി.എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്ത് 2000 രൂപ വ്യാജ നോട്ടുകളേക്കാള്‍ കൂടുതല്‍ 500 രൂപ വ്യാജനെന്ന് കണക്കുകള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ആര്‍ബിഐ
രാജ്യത്ത് 2000 രൂപ നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.കഴിഞ്ഞ ദിവസമാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുൻവര്‍ഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 13,604 നോട്ടുകളില്‍ നിന്ന് 2023 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 9,806 ആയി കുറഞ്ഞു. എന്നാല്‍ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവര്‍ഷത്തെ അപേക്ഷിച്ച് 14.6% വര്‍ധിച്ചാതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 10, 100 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 11.6%, 14.7% വും ആയി കുറഞ്ഞു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്