Home Uncategorized ‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

by admin

മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രമായി ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സോണി ലിവ് പ്ലാറ്റ്‍ഫോമില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിക്കും. ഇപ്പോഴും പ്രവൃത്തി ദിനങ്ങളില്‍ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെടുന്ന ചിത്രം മലയാളത്തില്‍ നിന്ന് ആദ്യ 200 കോടി ചിത്രവുമാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 11ദിവസം കൊണ്ട് 100 കോടി കളക്ഷനില്‍ എത്തിയിരുന്നു

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപര്‍ണ ബാലമുരളി, കലൈയരശൻ, നരേൻ, ലാല്‍, ഇന്ദ്രൻസ്, അജു വര്‍ഗീസ്, തൻവി റാം, ശിവദ, ഗൗതമി നായര്‍ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ (49) അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.

ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രം​ഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു. സംസ്കാരം നാളെ വൈകിട്ട് 3 ന് നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍.

You may also like

error: Content is protected !!
Join Our WhatsApp Group