ദില്ലി: ഏതെലും കച്ചവടക്കാരന് ഗൂഗിൾ പേ, ഫോൺ പേ ഇല്ലെന്ന് പറഞ്ഞാൽ പെട്ടല്ലോ എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ വർധിക്കും.
2026-27 -ഓടെ പ്രതിദിനം ഒരു ബില്യൺ (100 കോടി) ഇടപാടുകൾ എന്ന നിലയിലേക്ക് എത്തിച്ചേരും. PwC ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. “ദി ഇന്ത്യൻ പേയ്മെന്റ് ഹാൻഡ്ബുക്ക് – 2022-27” എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതാണ് യുപിഐ. 2022-23 സമയത്തെ റിട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കിയാണ് റെക്കോർഡ് ഇട്ടിരിക്കുന്നത്
റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റ് ലാൻഡ്സ്കേപ്പിൽ യുപിഐ തന്റെതായ ഇടം അടയാളപ്പെടുത്താൻ ഇനി അധിക സമയം വേണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇടപാടിന്റെ 90 ശതമാനവും യുപിഐ സ്വന്തമാക്കും. ഡിജിറ്റൽ പേയ്മെന്റ് മാർക്കറ്റിന്റെ സ്ഥിരമായ വളർച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്.
യുപിഐ മുഖേന നടക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) ആണ് നേടിയിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണായി ഇടപാടുകൾ കുതിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2022-23 ലെ 83.71 ബില്യണിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യൺ ഇടപാടുകളായി യുപിഐ ഇടപാടുകൾ വർധിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്
മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കുറുമ്പുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലഗല്‍ – ടി നരസിപുര മെയിന്‍ റോഡിലുണ്ടായ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെല്ലാം സംഗനക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെടുത്തപ്പോഴേക്കും പത്ത് പേരും മരിച്ചിരുന്നുവെന്നും മൈസുരു എസ് പി സീം ലാട്കര്‍ പറഞ്ഞു. ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍.
ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചാമുണ്ടി ഹില്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു മടങ്ങാനായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാന്‍ നാട്ടുകാരും ംപാലീസും ഏറെ ബുദ്ധിമുട്ടി. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും മൈസുരു കെ.ആര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ ബസിലെ യാത്രക്കാരായ 20 പേരെ ടി നരസിപ്പുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.