ബംഗളൂരു: ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസ് ഗ്രോവേഴ്സ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന് (ഹോപ്കോംസ്) കീഴില്‍ ബംഗളൂരു ലാല്‍ബാഗില്‍ 10 ദിവസത്തെ മാമ്ബഴ-ചക്ക മേളക്ക് തുടക്കമായി.മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.മല്ലിക, മല്‍ഗോവ, ദസരി, കേസര്‍, സിന്ദൂരം, അല്‍ഫോണ്‍സോ, ബംഗനപ്പള്ളി, ബദാമി, റാസ്പുരി, തോട്ടാപൂരി, കാലാപടി തുടങ്ങി വിവിധയിനം മാമ്ബഴങ്ങളും ചക്കകളും മേളയില്‍ പ്രദര്‍ശനത്തിനും വില്പനക്കുമായി അണിനിരത്തിയിട്ടുണ്ട്.
ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപത്തെ ഹോപ്കോംസ് സ്റ്റാളിലാണ് പ്രദര്‍ശനം. നിലവില്‍ ഹോപ്കോംസ് സ്റ്റാളുകളില്‍ സീസണ് വില്പന ആരംഭിച്ചിരുന്നതായി ഹോപ്കോംസ് എം.ഡി മിര്‍ജി ഉമേഷ് ശങ്കര്‍ പറഞ്ഞു. സ്വകാര്യ കമ്ബനികളും മാമ്ബഴ കര്‍ഷകരും നേരിട്ട് മാമ്ബഴങ്ങള്‍ വീടുകളിലെത്തിച്ചുനല്കുന്നുണ്ട്.
കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്പറേഷന് ലിമിറ്റഡ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് വീടുകളില്‍ മാങ്ങയെത്തിക്കുന്നു. കര്‍ണാടക തപാല്‍ വകുപ്പ് മാമ്ബഴം വിതരണം ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് karsirimangoes.karnataka.gov.in വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഗുണമേന്മയുള്ള പ്രകൃതിദത്തമായ രീതിയില്‍ പഴുപ്പിച്ച, കേടുകളില്ലാത്ത, കയറ്റുമതി നിലവാരമുള്ള മാമ്ബഴങ്ങള്‍ ഇതുവഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ മാതൃകയില്‍ കോലാറിലെ മാമ്ബഴ കര്‍ഷകരും മാങ്ങ വീടുകളിലെത്തിച്ച് നല്‍കുന്നുണ്ട്. കോലാര്‍ മംഗോസ് എന്ന പേരില്‍ തപാല്‍ വകുപ്പുമായി സഹകരിച്ചാണ് ഓണ്‍ലൈനായി മാമ്ബഴം വീടുകളില്‍ എത്തിക്കുന്നത്
പ്രൈവറ്റ് ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 2 രൂപയാക്കും
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്സെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പില്‍ ധാരണയായതായി അറിയുന്നു.മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു രണ്ടു രൂപയാക്കും. തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിലവിലെ നിരക്ക് ഇരട്ടിയാക്കും. ജൂലായില്‍ നടപ്പാക്കുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.
മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എട്ടു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല. ചില സ്വകാര്യബസുകളില്‍ മിനിമം രണ്ട് രൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്.നിരക്ക് അഞ്ചു രൂപയാക്കാൻ ബസ് ഉടമകള്‍ ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം പിൻമാറി.