ബംഗളുരുവില്‍ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ ജനജീവിതം സ്തംഭിച്ചു. കനത്ത മഴയില്‍ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായി.മഴക്കെടുതിയില്‍പ്പെട്ട് ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖ മരിച്ചു. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍പ്പെടുകയായിരുന്നു.
യുവതിയ്ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന് രക്ഷിക്കാനായില്ല.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ശക്തമാഴ മഴ പെയ്തത്. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. മല്ലേശ്വരം, തെക്കന്‍ ബംഗളുരു, ഉള്‍പ്പെടെയുള്ള ബംഗളുരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗത തടസമുണ്ടായി. ശനിയാഴ്ച രാത്രിയില്‍ നഗരത്തില്‍ 33 മീ.മീ മഴ ലഭിച്ചിരുന്നു. മേയ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കും; മന്ത്രി വി. ശിവൻകുട്ടി
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കിജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും.
മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളത്, മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമൊന്നുമല്ല. എപ്പോൾ കൊടുക്കുമെന്ന് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.