ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പുറമേ മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി. ബിനീഷിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍ സി ബി ഓഫീസിലേക്ക് കൊണ്ടുപോയി. സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ സി ബി അഭിഭാഷകന് കോടതിയെ സമീപിച്ചത്. രണ്ടര മണിക്കൂര്‍ മുമ്ബ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പരപ്പന അഗ്രഹാര ജയിലില്‍ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി നീട്ടിയതുകൊണ്ടാണ് ബിനീഷിനായി എന്‍ സി ബി ഇത്രയും ദിവസം കാത്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും ബിനീഷിന് എതിരായ തുടര്‍നീക്കങ്ങളില്‍ എന്‍ സി ബി തീരുമാനമെടുക്കുക.
രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്ബത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഡോ. രജിത് കുമാര്‍ നായകനായി സിനിമ, നായിക ഡോ. ഷിനു ശ്യാമളന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ബിനീഷ് കൊക്കെയ്ന്‍ എന്ന മാരക ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്മെന്റ്സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്ബനി ജീവനക്കാരന് സോണറ്റ് ലോബോ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിരുന്നു. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദര്‍ശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴിയിലുണ്ട്. ഇ ഡി ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ബിനീഷ് എന്‍ സി ബിയുടെ കസ്റ്റഡിയിലായതോടെ ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും
അതേസമയം കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
- കോടിയേരി ആവശ്യപ്പെട്ടത് അവധി; പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം സെക്രട്ടേറിയറ്റ്
- വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്
- ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍
- നവംബര്‍ 26 ന് ദേശീയ പണിമുടക്ക്
- ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2020
- കോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ഓൺലൈൻ വാർത്താപോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ളവയും നിയന്ത്രിക്കും
- 5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു
- കർണാടക കോവിഡ് അപ്ഡേറ്റ്
- അഞ്ചാംതവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന്
- തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ
- ബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു
- ഗതാഗത നിയമം ലംഖിക്കുന്നവർ സൂക്ഷിക്കുക, പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത്
- കോവിഡ് പോസിറ്റീവ് ആയവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കി പി എസ് സി
- കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
- കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്