Home Featured സി.ബി.ഐ തലപ്പത്തേക്ക് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് മുൻഗണ

സി.ബി.ഐ തലപ്പത്തേക്ക് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് മുൻഗണ

നന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

കർണാടക യിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനാണ് മുൻഗണന. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങുന്ന ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദേശിക്കുന്നത്.സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്റെ രണ്ട് വർഷത്തെ കാലാവധി മെയ് 25ന് അവസാനിക്കും.

രണ്ട് വർഷത്തേക്ക് സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. കാലാവധി അഞ്ച് വർഷം വരെ നീട്ടാം.സൂദ് കർണാടകയിൽ ബി.ജെ.പി സർക്കാരിനെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ആരോപിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ, അംഗം ലോക്പാൽ എന്നിവരെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജയനഗറില്‍ ബിജെപിക്ക് വിജയം; 16 വോട്ടിന്റെ ഭൂരിപക്ഷം

കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്കിടയിലും ബിജെപിക്ക് ചെറിയ ആശ്വാസം.മൂന്ന് തവണ വോട്ടെണ്ണിയ ശേഷം മണ്ഡലത്തില്‍ 16 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സി കെ രാമമൂര്‍ത്തി വിജയിച്ചു. 150 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഢി ജയിച്ചത്. തുടര്‍ന്ന് റീ കൗണ്ടിംഗ് വേണമെന്ന ആവശ്യം തര്‍ക്കത്തിലെത്തി. ഒടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം അര്‍ധരാത്രിയോടെ പ്രഖ്യാപിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ നിരസിച്ച 177 പോസ്റ്റല്‍ ബാലറ്റ് വോട്ടുകളെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. പരാതിയുമായി മന്ത്രിയായിരുന്ന ആര്‍ അശോകയും എംപി തേജസ്വി സൂര്യയുമാണ് ആദ്യം രംഗത്തെത്തിയത്. ഒടുവില്‍ മുമ്ബ് നിരസിച്ച 177 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്ത് വന്നതോടെയാണ് 16 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group