Home Featured വോട്ടർപ്പട്ടികയിൽ പേരില്ല വോട്ടുചെയ്യാനാകാതെ മടങ്ങിയത് നിരവധിപേർ

വോട്ടർപ്പട്ടികയിൽ പേരില്ല വോട്ടുചെയ്യാനാകാതെ മടങ്ങിയത് നിരവധിപേർ

ബെംഗളൂരു: വോട്ടുചെയ്യാൻ ബൂത്തിൽ ഏറെനേരം കാത്തുനിന്നിട്ടും വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ടുചെയ്യാനാകാതെ മടങ്ങിയത് ഒട്ടേറെപ്പേർ. ബെംഗളൂരുവിൽ നൂറോളം പേരാണ് വോട്ടുചെയ്യാനാകാതെ വീട്ടിലേക്ക് മടങ്ങിയത്.2014 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തുവരുന്നതായിട്ടും ഇത്തവണ തന്റെ പേര് വോട്ടർപ്പട്ടികയിൽ കണ്ടില്ലെന്ന് സി.വി. രാമൻനഗറിലെ ഒരു വോട്ടർ പറഞ്ഞു.

എച്ച്.എ.എൽ. എയർ വ്യൂ കോളനിയിലെ സോഫിയ സ്‌കൂളിലാണ് വോട്ടുചെയ്യാൻ പോയത്. എന്നാൽ, വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ടുചെയ്യാനാകാതെ മടങ്ങേണ്ടിവന്നെന്ന് അദ്ദേഹം പറഞ്ഞു. വസന്ത് വല്ലഭ നഗറിൽ വോട്ടുചെയ്യാൻപോയ നീത എന്ന സ്ത്രീക്കും വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ടുചെയ്യാനായില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയില്ലെന്നാണ് അധികൃതർ പറഞ്ഞതെന്ന് അവർ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിനുമുമ്പ് വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് വോട്ടർമാരുടെ ഉത്തരവാദിത്വമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവത്കരണം നടത്തിവരുന്നതാണെന്നും വോട്ടർമാരുടെ വിവരമോഷണ വിവാദം വന്നശേഷം ഒട്ടേറെ പേരുകൾ കൂട്ടിച്ചേർക്കുകയും പലപേരുകളും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

വേനലവധി ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ് ടൂറിസം ടൂര്‍’പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന ഐആര്‍സിടിസി.മേയ് 19 -ന് കേരളത്തില്‍ നിന്ന് യാത്രതിരിച്ച്‌ ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന ട്രെയിനില്‍ ആകെ 750 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് 544 യാത്രക്കാര്‍ കംഫര്‍ട്ട് ക്ലാസ്സ് 206 യാത്രക്കാര്‍ക്കും യാത്ര ചെയ്യാനാകും.

യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍,സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാവുന്നതുമാണ്.പതിനൊന്ന് രാത്രിയും പതിനൊന്ന് പകലുകളും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900/ രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050/ രൂപയുമാണ്. ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച്‌ സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ ട്രെയിന്‍ യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര ചെയ്യാം. യാത്രാ ഇന്‍ഷ്വറന്‍സ്.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും IRCTC വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group