Home Featured ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു.

ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു.

ഇടുക്കി: മൂന്നാറില്‍ നിന്ന് ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.യുവാവും സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരെയും തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.ഗൂഡല്ലൂര്‍ സ്വദേശികളാണ് യുവാവും യുവതിയും എന്നാണ് ലഭിക്കുന്ന വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇതെന്നാണ് പോലീസ് നിഗമനം.

യുവതി അങ്കമാലിയില്‍ നിന്നുമാണ് ബസില്‍ കയറിയത്. യുവാവിന്റെ നില അതീവ ഗുരുതരമാണ്. യുവതിയുടെ നില ഗുരുതരമല്ല. കെ സ്വിഫ്റ്റ് ബസിലാണ് സംഭവം നടന്നത്. മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയെ നെഞ്ചില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുത്തു.ഗൂഡല്ലൂര്‍ സ്വദേശി സീതയാണ് ആക്രമിക്കപ്പെട്ടത്.

സുനില്‍ എന്നയാളാണ് ഇവരെ ആക്രമിച്ച ശേഷം സ്വയം കഴുത്ത് മുറിച്ചത്. യാത്രക്കാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് ബസ് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം ജില്ലയില്‍ നിന്നാണ് സുനില്‍ ബസില്‍ കയറിയത്. പിന്നീട് യാത്രക്കിടെ ബസ് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. വീണ്ടും ബസ് പുറപ്പെട്ടപ്പോഴാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആർ മാസത്തിനുള്ളില്‍ രാജ്യത്ത് ഹൈഡ്രജന്‍ എക്സ്‌പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങും;

മുംബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ എക്സ്‌പ്രസ് ട്രെയിന്‍ ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനുള്ളില്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കും.ഹരിയാനയിലെ സോണിപത്ത്-ജിന്ദ് റൂട്ടിലാകും ആദ്യ പരീക്ഷണ ഓട്ടം നടത്തുകയെങ്കിലും സര്‍വീസ് നടത്തുക മുംബൈ – പുനെ റൂട്ടിലാകും. സര്‍വീസ് ആരംഭിക്കും മുമ്ബ് മുംബൈ – പുനെ റൂട്ടിലും പരീക്ഷണ ഓട്ടം നടത്തും. മുംബൈ – പുനെ റൂട്ടില്‍ ഹൈഡ്രജന്‍ എക്സ്‌പ്രസ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച സാധ്യതാ പഠനം നടത്തി മധ്യറെയില്‍വേ ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും.

ഡീസലുപയോഗിച്ച്‌ ഓടുന്ന ഡീസല്‍ ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) ട്രെയിനാണ് രൂപമാറ്റം വരുത്തി ഹൈഡ്രജന്‍ നിറച്ച്‌ ഓടിക്കാനൊരുങ്ങുന്നത്. ഇത്തരം ട്രെയിനുകള്‍ വരുന്നതോടെ ഇന്ധനച്ചെലവിനത്തില്‍ റെയില്‍വേക്ക്‌ വലിയ നേട്ടമുണ്ടാകും. ഒരു ഡെമു ട്രെയിനിനുപകരം ഹൈഡ്രജന്‍ ട്രെയിന്‍ ഓടുന്നതിലൂടെ മാത്രം ഇന്ധനയിനത്തില്‍ ഒരുവര്‍ഷം 2.3 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്ക്.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേധാ സെര്‍വോ ഡ്രൈവ്‌സെന്ന കമ്ബനിയാണ് റെയില്‍വേക്കുവേണ്ടി ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മിക്കുന്നത്.

ജര്‍മനിയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് സ്വയം വികസിപ്പിച്ച്‌ പരീക്ഷിക്കുന്നത്. ഹരിയാണയിലെ സോണിപത്ത്-ജിന്ദ് റൂട്ടില്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ആറുമാസത്തിനുള്ളില്‍ നടക്കും. അതിനുശേഷമായിരിക്കും മുംബൈ-പുണെ റൂട്ടിലെ പരീക്ഷണയോട്ടം. 2025-ല്‍ മുംബൈ-പുണെ റൂട്ടില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മധ്യ റെയില്‍വേ പറയുന്നു.

ഇതോടൊപ്പം സിംല, മഹാരാഷ്ട്രയിലെ മാത്തേരാന്‍ തുടങ്ങിയ ഹില്‍സ്റ്റേഷനുകളിലെ നാരോ ഗേജ് ലൈനിലും ഇതോടിക്കും.ഹൈഡ്രജന്‍ തീവണ്ടികള്‍ സഞ്ചരിക്കുന്ന പരമാവധി ദൂരം നിലവില്‍ കണക്കാക്കുന്നത് 1000 കിലോമീറ്ററാണ്. 15 ശതമാനമെങ്കിലും ഇന്ധനം ടാങ്കില്‍ ബാക്കിയുണ്ടാവണമെന്ന കണക്കില്‍ 800 കിലോമീറ്ററാക്കിയിത് ചുരുക്കണം. മുംബൈയില്‍നിന്ന് പുണെയില്‍പ്പോയി തിരിച്ചുവരാന്‍ ഏകദേശം 400 കിലോമീറ്ററാണ് ദൈര്‍ഘ്യം.

തീവണ്ടി മടങ്ങിയെത്തിയശേഷം ഇന്ധനം നിറച്ചാല്‍ മതിയെന്നതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം.റെയില്‍വേയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുംബൈയില്‍ ഹൈഡ്രജന്‍ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്നതാണ് മറ്റൊരു കാരണം. ദിവസേന ആറുതീവണ്ടികള്‍ ഓടുന്ന തിരക്കുള്ള റൂട്ടാണ് മുംബൈ-പുണെ റൂട്ട് എന്നതാണ് മറ്റൊരു കാരണം. ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ദീര്‍ഘദൂര വണ്ടികള്‍ക്കായി തത്കാലമിത് പരീക്ഷിക്കില്ല.

ഡെമു ട്രെയിനുകളുടെ പരമാവധിവേഗം മണിക്കൂറില്‍ 130 കിലോമീറ്ററായതിനാല്‍ ഹൈഡ്രജന്‍ ട്രെയിനുകളുടെ വേഗവും ഇതിനെക്കാള്‍ കൂടില്ല. അതിസുരക്ഷ ഒരുക്കുന്നതിന് ഇരട്ടപാളികളുള്ള ടാങ്കുകളിലാകും ഹൈഡ്രജന്‍ നിറയ്ക്കുക. രാജ്യത്ത് വികസിപ്പിച്ച വന്ദേഭാരത് റേക്കുകളില്‍ (വണ്ടികള്‍) വേണ്ട മാറ്റംവരുത്തി ഹൈഡ്രജന്‍ ട്രെയിനുകളാക്കി മാറ്റാനുള്ള ആലോചനയുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group