ട്രാന്‍സ്മാനും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥ് ആന്മഹത്യ ചെയ്തു. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്.സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണിനെ കണ്ടെത്തിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍.
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് വാര്‍ത്തയ്ക്ക് കാരണമായത്. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഇട്ട ഒരൃ പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കിയിരുന്നു
വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു.ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ആ സംവരണത്തിലൂടെ കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി എന്ന നിലയിലാണ് നെന്മാറ സ്വദേശിയായ പ്രവീണ്‍നാഥ് ശ്രദ്ധിക്കപ്പെട്ടത്.
എറണാകുളം മഹാരാജാസ് കോളേജിലാണ് ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പ്രവേശനം നേടിയത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബോഡി ബില്‍ഡറായും 2021 ലെ മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ തൃശ്ശൂരുമായി തെരഞ്ഞെടുക്കപ്പട്ടു. രണ്ടു മാസം മുമ്ബാണ് പ്രണയദിനത്തില്‍ വിവാഹിതനായത്