ബെംഗളൂരു: ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തതിന് മുസ്‌ലിം വിദ്യാര്‍ഥിയെ ചൂടാക്കിയ ഇരുമ്ബുവടി കൊണ്ട് ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍.ദക്ഷിണ കന്നഡയിലെ പുത്തൂര്‍ ജില്ലയിലാണ് സംഭവം.18കാരനായ മുഹമ്മദ് പാരിഷിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ പി.യു.സി വിദ്യാര്‍ഥിയായ പാരിഷ്, തന്റെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂടാക്കിയ ഇരുമ്ബ് വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്ന് പുത്തൂര്‍ ടൗണ്‍ പൊലീസ് പറയുന്നു.
തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും വെറുതെവിടണമെന്നുമുള്ള പാരിഷിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചെവിക്കൊണ്ടില്ല. വീണ്ടും മര്‍ദനം തുടരുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഇപ്പോള്‍ ചികിത്സയിലാണ്.സംഭവത്തെ കുറിച്ച് യുവാവ് മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പാരിഷിന്റെ ദേഹമാസകലം അടിയേറ്റ പാടുകള്‍ കാണാം. അതേസമയം, ഓട്ടോറിക്ഷാ ഡ്രൈവറായ ദിനേശ് ഗൗഡ, വിദ്യാര്‍ഥികളായ പ്രജ്വല്‍, നിശാന്ത് കുമാര്‍, പ്രദീപ് എന്നിവരാണ് മര്‍ദിച്ചതെന്ന് പുത്തൂര്‍ ടൗണ്‍ പൊലീസ് പറഞ്ഞു.
നേരത്തെ, മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലും സമാന സംഭവം ഉണ്ടായിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയാണ് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചത്. ഷഹബാസ് എന്ന യുവാവിനാണ് സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റത്.ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 17നാണ് പുറത്തുവരുന്നത്. സംഭവത്തില്‍ ഷഹബാസിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി പുസ്തകങ്ങളെ കുറിച്ചാണ് യുവാവ് സംസാരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സംഘം ഷഹബാസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്ബുകളും ഉപയോഗിച്ച് മര്‍ദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത; താരം ജീവനോടെയുണ്ടെന്ന് കുടുംബം
പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. മരിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്നും, താരം ജീവനോടെയുണ്ടെന്നും സഹോദരിയാണ് അറിയിച്ചത്.വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ദിവസങ്ങളായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു .
അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേര് നേടിയിരുന്നു .
തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1973ല്‍ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു ഇതുവരെ 220ലധികം ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട് . ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്..