കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന്, അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുക. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്.
സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിത്തീർന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ മാമുക്കോയ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. ‘അന്യരുടെ ഭൂമി’ ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്കെത്തിയത്. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ പ്രകടനം സംസ്ഥാന പുരസ്‌കാരം നേടി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകൾ.
കര്‍ണാടകയില്‍ താരപ്രചാരകരായി യോഗിയും നിര്‍മ്മലയും
ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്ബിരിക്കൊണ്ടിരിക്കെ കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലെ വാക്പോര് രൂക്ഷം.
കേന്ദ്രമന്ത്രിമാരെയും താരപ്രചാരകരെയും കളത്തിലിറക്കി ഭരണം നിലനിറുത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി. സര്‍ക്കാരിന്റെ അഴിമതിയും വംശീയതയും തുറന്നുകാട്ടി താഴത്തട്ടിലെ വോട്ടര്‍മാരെ നേരില്‍ കണ്ടാണ് കോണ്‍ഗ്രസ് അങ്കം മുറുക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവരായിരുന്നു ബി.ജെ.പിയുടെ ഇന്നലെത്തെ താരപ്രചാരകര്‍. ലിംഗായത്ത് വിഭാഗക്കാരുടെ കേന്ദ്രങ്ങളിലായിരുന്നു പ്രിയങ്കാഗാന്ധിയുടെ ഇന്നലത്തെ റോഡ്ഷോ.
ലിംഗായത്ത് വിഭാഗക്കാരെ ഒപ്പം നിറുത്താനുള്ള തീവ്രശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി അകാരണമായി പിരിച്ചുവിട്ട് അപമാനിച്ചുവെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം നേടും. കോണ്‍ഗ്രസിന് രാജ്യത്തെക്കാള്‍ വലുതാണ് ഒരു കുടുംബമാണെന്നും നിര്‍മ്മല പരിഹസിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥായിരുന്നു ഇന്നലത്തെ മുഖ്യതാര പ്രചാരകന്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സര്‍ക്കാര്‍ ഭരിച്ചാല്‍ ഇരട്ട എന്‍ജിന്‍ വണ്ടിയെ പോലെ കൂടുതല്‍ ശക്തമാവുമെന്ന ആശയം ബി.ജെ.പി കര്‍ണാടകയിലും ആവര്‍ത്തിച്ചു. യു.പിയില്‍ പരീക്ഷിച്ച് വിജയിച്ചതാണ് ഇരട്ട എന്‍ജിനെന്നും അതിന് കര്‍ണാടക തയ്യാറാവണമെന്നും യോഗി ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിച്ചാണ് പ്രിയങ്കാ ഗാന്ധി ചിക്കമംഗ്ലരുവില്‍ റോഡ് ഷോ നടത്തിയത്. ഇന്ദിരാഗാന്ധിയെ ഇല്ലായ്മ ചെയ്തതു പോലെ തന്റെ സഹോദരനെയും എതിര്‍പക്ഷം ആക്രമിക്കുകയാണെന്ന് രാഹുലിന്റെ അയോഗ്യത പരാമര്‍ശിച്ച് പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ ഇന്ന് നടക്കാനിരിക്കെയാണ്. മെയ് 10നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 13ന് ഫലമറിയാം.