Home Featured കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

by admin

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇത് സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധയിൽ ഇന്നും കുറവ് , കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പരിശോധിക്കാം

കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ എല്ലാം തള്ളിയാണ് വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണം

ഒക്ടോബര്‍ 15 നു ശേഷം സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കുകയായിരുന്നു. യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group