മംഗ്ലൂരു: കേരള രജിസ്‌ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി. ഒമ്ബത് വയസുള്ള കുട്ടി മരിച്ചു.തിങ്കളാഴ്ച ഡാര്‍ബെ ബൈപാസിന് സമീപമാണ് അപകടം.
കേരള രജിസ്‌ട്രേഷന്‍ നമ്ബറുള്ള കാര്‍ രണ്ട് കുട്ടികളിലേക്കും റോഡിന്റെ അരികിലൂടെ നടക്കുകയായിരുന്ന ഒരു സ്ത്രീയിലേക്കുമാണ് ഇടിച്ചു കയറിയത്.
ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മംഗളൂരുവില്‍ നിന്ന് സുള്ളിയയിലേക്ക് പോകുകയായിരുന്ന കെ എല്‍ 14 ആര്‍ 5717 നമ്ബര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. സ്ത്രീയിലേക്കും കുട്ടികളിലേക്കും ഇടിച്ചുകയറിയ ശേഷം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് : പത്തു തവണ ഛര്‍ദിച്ചെന്നു ബിനീഷ്
രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒമ്ബത് വയസുള്ള കുട്ടിയെ രക്ഷിക്കാനായില്ല.
പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെയും പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.