ബാംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ ബസവ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. ബഗല്‍കോട്ടെ, വിജയ്പൂര്‍ ജില്ലകളിലാണ് രാഹുലെത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നത്തെ സന്ദര്‍ശനത്തെ വിലയിരുത്താം.രാവിലെ ഹൂബ്ലിയിലെത്തുന്ന രാഹുല്‍ ബഗല്‍കോട്ടയിലെ കൂടല്‍സംഗമയില്‍ ഹോലികോപ്റ്ററില്‍ ഇറങ്ങും.
അവിടെ കൂടല്‍സംഗമ ക്ഷേത്രവും ബസവന്നാസിന്റെ യുണിറ്റി ഹാളും സന്ദര്‍ശിക്കും. കുടലസംഗമത്തിലെ ബസവ മണ്ഡപത്തില്‍ നടക്കുന്ന ബസവ ജയന്തി പരിപാടിയിലും തുടര്‍ന്ന് ദാസോഹഭവനില്‍ നടക്കുന്ന പ്രസാദ ദാനത്തിലും അദ്ദേഹം പങ്കെടുക്കും.
കര്‍ണാടക തിരഞ്ഞെടുപ്പ്: മലുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കലഹം
മംഗ്‌ളുറു: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ തുടരുന്ന കലഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ പാര്‍ടി അണികള്‍ കീറുന്നതുവരെയെത്തിയെന്ന് റിപോര്‍ട്.കോലാര്‍ ജില്ലയിലെ മലുര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന കമിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളും അണികളും വ്യാഴാഴ്ച തെരുവിലിറങ്ങി.
നേരത്തെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും അവര്‍ നീക്കം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എ കെവൈ നഞ്ചെഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലുര്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാര്‍ടി തനിക്കോ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ആവശ്യമില്ലെന്ന് വിജയകുമാര്‍ മാലുറില്‍ തന്റെ മോദി റസിഡന്റ്‌സ് പരിസരത്ത് തടിച്ചു കൂടിയ വന്‍ജനാവലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താന്‍ തിരിച്ചും വിശ്വസിക്കുന്നു.
ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപി നേതാക്കളായ ഹനുമപ്പ, ജി പ്രഭാകര്‍, ടി തിമ്മപ്പണ്ണ, ചമ്ബെ നാരായണ്‍ ഗൗഡ, ബിആര്‍ വെങ്കിടേശ്, ആര്‍ രാമമൂര്‍ത്തി, ഹങ്കെനഹള്ളി വെങ്കിടേഷ്, എം മോഹന്‍ ബാബു, എസ് നാഗണ്ണ, എം കെമ്ബോദണ്ണ, അമരേഷ് റെഡ്ഡി, ദേവരാജ് റെഡ്ഡി, കെ ജഗണ്ണ, സി ചന്ദ്രണ്ണ എന്നിവര്‍ പ്രസംഗിച്ചു.