ജില്ലയില്‍ തുറമുഖ മന്ത്രി എസ് അങ്കാറ പ്രതിനിധാനം ചെയ്യുന്ന സുള്ള്യ മണ്ഡലത്തിലെ വീടിന്റെ ഗേറ്റില്‍ ‘രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രവേശനമില്ല’ ബോര്‍ഡ്.സുള്ള്യ അജ്ജവറയില്‍ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ് കന്നഡയില്‍ ഞായറാഴ്ച ബോര്‍ഡ് കെട്ടിവെച്ചത്.തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി തന്റെ കൃഷിഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയതായി ഗോപാലകൃഷ്ണ പറഞ്ഞു.
ആ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അധികൃതര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.മഴയില്‍ തന്റെ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്. മന്ത്രികൂടിയായ മണ്ഡലം എംഎല്‍എ, ഗംഗ കല്ല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് വെറുംവാക്കായി. സമാന പ്രശ്നങ്ങള്‍ പ്രദേശവാസികള്‍ നേരിടുന്ന സാഹചര്യത്തിലാണ് അടുത്ത മാസം 10 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുന്നതെന്ന് ഗോപാലകൃഷ്ണ പറഞ്ഞു.
പെരുമാറ്റച്ചട്ട ലംഘനം; കര്‍ണാടകയില്‍ ബി.ജെ.പി മന്ത്രിക്കെതിരേ കേസ്
ബംഗളൂരു: തന്റെ ഫോട്ടോ പതിച്ച സാരികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടക ബി.ജെ.പി മന്ത്രി മുനിരത്നക്കെതിരേ രാജരാജേശ്വരി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബംഗാരപ്പ നഗറിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമാണ് സാരികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബി.ജെ.പി മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 29ന് കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്.ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിടാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
170 മുതല്‍ 180 വരെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ അമുല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടക വിപണിയിലേക്കും വ്യാപിപ്പിക്കുമെന്ന വിവരം ഭരണ കക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മില്‍ കനത്ത വാഗ്വാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അമുലിനെതിരേ ബഹിഷ്കകരണ ആഹ്വാനവുമായി കര്‍ഷകരും ഹോട്ടല്‍ ഉടമകളും അടക്കം രംഗത്തെത്തിയിട്ടുണ്ട്