Home Featured ബംഗളൂരു:അമുലിനെ ചൊല്ലി വിവാദം; സമൂഹമാധ്യമങ്ങളില്‍ ഗോബാക്ക് കാമ്ബയിന്‍

ബംഗളൂരു:അമുലിനെ ചൊല്ലി വിവാദം; സമൂഹമാധ്യമങ്ങളില്‍ ഗോബാക്ക് കാമ്ബയിന്‍

ബംഗളൂരു: രാജ്യത്തെ പ്രമുഖ പാല്‍ ഉല്‍പന്ന നിര്‍മാതാക്കളായ അമുലിനെ ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദം.ബംഗളൂരുവിലെ വിപണിയില്‍ ഓണ്‍ലൈനായി പാലും തൈരും വില്‍ക്കാനുള്ള അമുലിന്റെ നീക്കത്തിനെതിരെയാണ് ‘സേവ് നന്ദിനി’, ‘സേവ് കെ.എം.എഫ്’, ‘അമുല്‍ ഗോബാക്ക്’ ഹാഷ് ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ കാമ്ബയിന്‍ അരങ്ങേറുന്നത്. പാല്‍, പാലുല്‍പന്ന വിപണിയില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബ്രാന്‍ഡാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി.ഗുജറാത്ത് കോ ഓപറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അമുല്‍ ബ്രാന്‍ഡ്.

സഹകരണ മേഖലയില്‍ ഒരേപോലെ പ്രവര്‍ത്തിക്കുന്ന ഈ കമ്ബനികള്‍ പൊതുവെ ഒരാളുടെ വിപണി നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാറില്ലെന്നും സഹകരണ മേഖലയിലെ അലിഖിത നിയമം അമുല്‍ ലംഘിക്കുകയാണെന്നും കെ.എം.എഫ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.നന്ദിനി ബ്രാന്‍ഡിനെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അമുലിന് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ജെ.ഡി-എസും ആരോപിച്ചു.

കര്‍ണാടകയിലെ ബാങ്കുകളെ വിഴുങ്ങിയപോലെ കന്നഡിഗരുടെ ബ്രാന്‍ഡായ നന്ദിനിയെയും അടച്ചു പൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഗുജറാത്തിന്റെ പുരോഗതിയും കര്‍ണാടക ബ്രാന്‍ഡിന്റെ നാശവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു.കെ.എം.എഫും അമുലും യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് മുമ്ബ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ വന്‍ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. നേരിട്ടുള്ള ലയനം സാധ്യമാവാത്തതിനാലാണ് ഇത്തരം മാര്‍ഗത്തിലൂടെ അമുല്‍ കര്‍ണാടകയില്‍ പാല്‍ വിപണിയിലേക്ക് കടന്നുവരുന്നതെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്‌.ഡി. കുമാരസ്വാമി ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ അമുല്‍ പാല്‍ വില്‍ക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അമുല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും കാമ്ബയിനില്‍ ഉയരുന്നുണ്ട്. അതേസമയം, നന്ദിനിയെ നമ്ബര്‍ വണ്‍ ബ്രാന്‍ഡാക്കുമെന്നും കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇപ്പോള്‍ ഉയര്‍ന്ന വിവാദം കോണ്‍ഗ്രസിന്റെ രാഷ്ര്ടീയം മാത്രമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

60 സീറ്റുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കും -ബൊമ്മൈ

ബംഗളൂരു: കര്‍ണാടകയില്‍ 60 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അനുയോജ്യരല്ലെന്നും അവിടങ്ങളില്‍ അവര്‍ തോല്‍ക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ മോശം പ്രകടനമായിരിക്കും ഇത്തവണ നടത്തുക.യോജിച്ച സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാല്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളില്‍നിന്നുള്ളവരെ തേടുകയാണ്.

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരുമായും സംസാരിച്ച്‌ സ്വാധീനിക്കാന്‍ ശ്രമിച്ചു.സീറ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് ജയിക്കുമെന്നാണ് അവര്‍ പറയുന്നതെങ്കിലും യാഥാര്‍ഥ്യം മറിച്ചാണെന്നും രാഷ്ട്രീയം സംബന്ധിച്ച്‌ അവര്‍ക്ക് അടിസ്ഥാനവിവരം പോലും ഇല്ലെന്നും ബൊമ്മൈ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group