Home Featured ബംഗളൂരു: കടുവ സംരക്ഷണ പദ്ധതിക്ക് അരനൂറ്റാണ്ട്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂരില്‍

ബംഗളൂരു: കടുവ സംരക്ഷണ പദ്ധതിക്ക് അരനൂറ്റാണ്ട്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂരില്‍

ബംഗളൂരു: വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രൊജക്‌ട് ടൈഗര്‍ പദ്ധതിക്ക് അരനൂറ്റാണ്ട് തികയുന്നു.ഞായറാഴ്ച മൈസൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കടുവ സെന്‍സസ് പുറത്തുവിടും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണാടകയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാത്രി 8.40ന് മൈസൂരു വിമാനത്താവളത്തിലെത്തി.

താമസിക്കുന്ന ഹോട്ടലില്‍നിന്ന് പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണത്തിലെത്തും. തുടര്‍ന്ന് വനംജീവനക്കാരുമായി സംവദിക്കും. രാവിലെ 7.15 മുതല്‍ 9.30 വരെ ബന്ദിപ്പൂര്‍ വനത്തില്‍ പ്രധാനമന്ത്രിക്കായി പ്രത്യേക സവാരി ഒരുക്കിയിട്ടുണ്ട്.തുടര്‍ന്ന് ബന്ദിപ്പുര്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട്ടെത്തുന്ന പ്രധാനമന്ത്രി, ഓസ്കാര്‍ അവാര്‍ഡ് നേടിയ ‘ദ എലഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കപ്പെട്ട ബൊമ്മന്‍-ബെള്ളി ദമ്ബതികളെ അനുമോദിക്കും.

രാവിലെ 11ഓടെ പ്രൊജക്‌ട് ടൈഗര്‍ പദ്ധതിക്ക് അരനൂറ്റാണ്ട് തികയുന്നതിനോടനുബന്ധിച്ച്‌ മൈസൂരു-ഹുന്‍സൂര്‍ റോഡിലെ കെ.എസ്.ഒ.യു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോദി പങ്കെടുക്കും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ബന്ദിപ്പൂരിലെയും മുതുമലൈയിലെയും കാനന സവാരിയും താമസവും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ റദ്ദാക്കിയിരുന്നു. മേഖലയിലെ ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും താമസവും വിലക്കിയിരുന്നു.

ബന്ദിപ്പൂര്‍ മുതല്‍ തെപ്പക്കാട് വരെയുള്ള വനപാതയിലെ മുഴുവന്‍ ഹമ്ബുകളും നീക്കി. മസിനഗുഡിയില്‍ ഹെലിപാഡും ഒരുക്കിയിട്ടുണ്ട്. തെപ്പക്കാടുനിന്ന് രാവിലെ 9.45 ഓടെ ഹെലികോപ്ടറില്‍ യാത്രതിരിക്കുന്ന മോദി 10.20ന് മൈസൂരു ഓവല്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഹെലിപ്പാടിലിറങ്ങും.തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ കടുവകളുടെ പുതിയ കണക്ക് പുറത്തുവിടും. കടുവകളുടെ എണ്ണത്തില്‍ മധ്യപ്രദേശിനെ മറികടന്ന് ഇത്തവണ കര്‍ണാടക ഒന്നാമതെത്തുമെന്നാണ് സൂചന.

പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ സ്മരണാര്‍ഥം 50 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കും. 1973ല്‍ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് പ്രൊജക്‌ട് ടൈഗര്‍ പദ്ധതി ആരംഭിക്കുന്നത്. വ്യാപക വേട്ടയാടല്‍ കാരണം 12 കടുവകള്‍ മാത്രമാണ് പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക.

സൈബര്‍ തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 1.5 ലക്ഷം രൂപ; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ തട്ടിപ്പിലൂടെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് 32 കാരിയെ ഇയാള്‍ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചത്.ഒഡിഷയിലെ കെന്ദ്രപാറ ജില്ലയിലെ പാട്‌ന ഗ്രാമത്തിലാണ് സംഭവം.ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട വിവരം യുവതി ഗുജറാത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിച്ചു.

രോഷാകുലനായ ഭര്‍ത്താവ് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അജ്ഞാതനായ തട്ടിപ്പുകാരനെതിരെ പരാതി നല്‍കിയ അതേ സദാര്‍ പൊലീസ് സ്‌റ്റേഷനില്‍ തന്നെ, ഇവര്‍ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെയും പരാതി നല്‍കി.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി.

കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. അതേസമയം യുവതിയുടെ പണം എങ്ങനെ നഷ്‌ടപ്പെട്ടു എന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുസ്ലിം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്നോണം 2019 ലാണ് പാര്‍ലമെന്‍റ് മുത്തലാഖ് നിയമവിരുദ്ധമാക്കിയത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മുത്തലാഖ്

You may also like

error: Content is protected !!
Join Our WhatsApp Group