Home Featured ബെംഗളൂരു: നഗര സൗന്ദര്യവത്കരണത്തിന് ബി.ബി.എം.പി.ക്ക് 200 കോടി അനുവദിച്ച് സർക്കാർ.

ബെംഗളൂരു: നഗര സൗന്ദര്യവത്കരണത്തിന് ബി.ബി.എം.പി.ക്ക് 200 കോടി അനുവദിച്ച് സർക്കാർ.

ബെംഗളൂരു: നഗരസൗന്ദര്യം വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ ബി.ബി.എം.പി.ക്ക് 200 കോടി രൂപ അനുവദിച്ച് സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പാണ് തുക അനുവദിച്ചത്. നടപ്പാതകൾ തറയോട് പാകി മനോഹരമാക്കാനും ജങ്ഷനുകളിൽ ചെടികൾ നട്ട് സർക്കിളുകൾ നിർമിക്കുന്നതിനുമുൾപ്പെടെയുള്ള പദ്ധതികൾക്കാണ് ഈ തുക വിനിയോഗിക്കുക. പുതുതായി നിർമിക്കുന്ന പാലങ്ങൾക്കും കെട്ടിടങ്ങൾക്കും മനോഹാരിത വർധിപ്പിക്കുന്ന അനുബന്ധ നിർമിതികൾക്കും തുക ഉപയോഗിക്കും.

നഗരത്തിലെ വിവിധയിടങ്ങളിൽ നടപ്പാതകൾക്കും ചെറു പാർക്കുകളും വൃത്തിയില്ലെന്നും രൂപകല്പനയിൽ പാളിച്ചകളുണ്ടെന്നും വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെ ഇവയുടെ സൗന്ദര്യവത്കരണത്തിന് ബി.ബി.എം.പി. നേരത്തേ സർക്കാരിന്റെ സഹായം തേടിയിരുന്നു. സ്മാർട്ട് സിറ്റി പദ്ധതി നടക്കുന്നതിനാൽ ഇതിന്റെ ഭാഗമായി സൗന്ദര്യവത്കരണത്തിനുള്ള പ്രവർത്തനങ്ങളും നടത്താമെന്ന നിലപാടിലായിരുന്നു സർക്കാർ.

എന്നാൽ ഒട്ടുമിക്കയിടങ്ങളും സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് സർക്കാരിന് തിരിച്ചടിയായി. ഇതോടെയാണ് 200 കോടി രൂപ അനുവദിച്ചത്. തുക വിനിയോഗിക്കാൻ അഞ്ചുവർഷത്തെ സമയപരിധിയും ബി.ബി.എം.പി.ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്.

കര്‍ണാടക സ്വദേശിനിയെ ഭര്‍തൃവീട്‌ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി

ഹരിപ്പാട്: കര്‍ണാടക സ്വദേശിനിയായ യുവതിയെ ബന്ധുക്കള്‍ പുലര്‍ച്ചെ ഭര്‍തൃവീട്‌ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി.കാര്‍ത്തികപ്പള്ളി പഞ്ചായത്ത്‌ 12–ാം വാര്‍ഡില്‍ അഖില്‍ ഭവനത്തില്‍ അനില്‍കുമാറിന്റെ മകന്‍ അഖില്‍(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസണ്‍ കോളേജ്‌ വിദ്യാര്‍ഥിനി ബംഗളൂരു കസ്‌തൂരി നഗര്‍ പി കൃഷ്‌ണയുടെ മകള്‍ വിദ്യശ്രീ (18)യെയാണ്‌ ബന്ധുക്കളെത്തി വീട് ചവിട്ടിത്തുറന്ന്‌ ബലംപ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോയത്‌.

തടയാന്‍ ശ്രമിച്ച അഖില്‍, അച്ഛന്‍ അനില്‍കുമാര്‍(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ്‌ (65) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവര്‍ ഹരിപ്പാട് താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടി. തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. സമൂഹ മാധ്യമത്തിലൂടെയാണ്‌ അഖില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌. പെണ്‍കുട്ടി മാര്‍ച്ച്‌ 29ന്‌ അഖിലിനൊപ്പം മഹാദേവികാട്‌ എത്തി.30ന്‌ നാട്ടിലെ ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി.

വിവരമറിഞ്ഞ്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയശേഷം പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു. പെണ്‍കുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ്‌ മടങ്ങിയത്‌. ഇതിനുശേഷമാണ്‌ തട്ടിക്കൊണ്ടുപോകല്‍.ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം ബംഗളൂരുവിലേക്ക് പോയതെന്ന്‌ തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.

ശനി പുലര്‍ച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളില്‍ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്‌. അടുക്കള വാതില്‍ ചവിട്ടിത്തുറന്ന്‌ അകത്തുകയറിയ സംഘം പെണ്‍കുട്ടിയെ ബലമായി പിടിച്ചിറക്കി.തടയാന്‍ശ്രമിച്ചവരെ ആക്രമിച്ച്‌ മാരകായുധംകാട്ടി വധഭീഷണി മുഴക്കി പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തൃക്കുന്നപ്പുഴ എസ്‌ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന സംഘമാണ്‌ ബംഗളുരുവിലേക്ക്‌ പോയത്‌.

You may also like

error: Content is protected !!
Join Our WhatsApp Group